Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2019 11:32 PM GMT Updated On
date_range 17 April 2019 11:32 PM GMTകൊടിക്കുന്നില്‍ സുരേഷിെൻറ മൂന്നാംഘട്ട പര്യടനം
text_fieldsbookmark_border
കൊടിക്കുന്നില്‍ സുരേഷിൻെറ മൂന്നാംഘട്ട പര്യടനം മാവേലിക്കര: യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നില്‍ സുരേഷിൻെറ ചെങ ്ങന്നൂരിെലയും മാവേലിക്കരയിെലയും മൂന്നാംഘട്ട സ്വീകരണ പരിപാടികള്‍ ബുധനാഴ്ച നടന്നു. ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ സ്വീകരണത്തിന് പുലിയൂര് ഗ്രാമപഞ്ചായത്തിലെ കുളിക്കാംപാലം ജങ്ഷനില്‍ തുടക്കമായി. ചെറിയനാട്, ആലാ, പാണ്ടനാട്, വെണ്മണി, മുളക്കുഴ, ചെങ്ങന്നൂര്‍ നഗരസഭ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം താഴത്തമ്പലത്ത് സമാപിച്ചു. ഉച്ചക്കുശേഷം മാവേലിക്കര നിയോജക മണ്ഡലത്തിലെ സ്വീകരണത്തിന് കൊല്ലകടവ് ജങ്ഷനില്‍ തുടക്കമായി. തട്ടാരമ്പലം, കുരുവിക്കാട്, കണ്ടിയൂര്‍ തെക്കേനട, പ്രായിക്കര, കരയാംവട്ടം, ഉമ്പര്‍നാട്, ളാഹ എന്നിവിടങ്ങളിലും സ്വീകരണം നൽകി. വ്യാഴാഴ്ച രാവിലെ കുട്ടനാട് നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചതിരിഞ്ഞ് പത്തനാപുരം നിയോജക മണ്ഡലത്തിലെ പട്ടാഴി, പട്ടാഴി വടക്കേക്കര മണ്ഡലങ്ങളിലെ സ്വീകരണങ്ങളില്‍ പങ്കെടുക്കും. വൈകീട്ട് മൂന്നിന് പട്ടാഴി മാര്‍ക്കറ്റില്‍നിന്ന് സ്വീകരണ പരിപാടി ആരംഭിച്ച് മെതുകമേലിൽ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story