Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലോക്സഭ തെരഞ്ഞെടുപ്പ്​:...

ലോക്സഭ തെരഞ്ഞെടുപ്പ്​: വോട്ടവകാശം വിനിയോഗിക്കാന്‍ ശമ്പളത്തോടെ അവധി

text_fields
bookmark_border
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ വിവിധ തൊഴില്‍ മേഖലകളില്‍ ജോലിചെയ്യുന്ന മുഴുവൻ തൊഴിലാളികള്‍ക്കും വോട്ടുചെയ്യുന്നതിന് ശമ്പളത്തോടെ അവധി ലഭിക്കും. കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മൻെറ് ആക്ടിന് കീഴില്‍വരുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് വോട്ടെടുപ്പ് ദിനമായ ഈമാസം 23ന് ശമ്പളത്തോടെ അവധി പ്രഖ്യാപിച്ച് ലേബര്‍ കമീഷണര്‍ ഉത്തരവിറക്കി. ജനപ്രാതിനിധ്യ നിയമം 1951ലെ വകുപ്പ് 135(ബി) ഉത്തരവുപ്രകാരം ലോക്‌സഭ തെരഞ്ഞെടുപ്പുദിവസം സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചതിൻെറ അടിസ്ഥാനത്തിലാണ് കമീഷണറുടെ ഉത്തരവ്. സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്ന ദിവസവേതനക്കാര്‍ക്കും കാഷ്വല്‍ തൊഴിലാളികള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും. സമ്മതിദാനം വിനിയോഗിക്കുന്നതിനുവേണ്ടി അവരവരുടെ നിയോജകമണ്ഡലങ്ങളില്‍ പോകുന്ന തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും അന്നേദിവസത്തെ ശമ്പളം അല്ലെങ്കില്‍ വേതനം തൊഴിലുടമകള്‍ നിഷേധിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലനം സമാപിച്ചു കോട്ടയം: ലോക്‌സഭ തെരെഞ്ഞടുപ്പിൽ ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലനം സമാപിച്ചു. ഒമ്പത് നിയമസഭ നിയോജകമണ്ഡലങ്ങളിലായി തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ച 7476 ഉദ്യോഗസ്ഥര്‍ പരിശീലനം പൂര്‍ത്തിയാക്കി. പാലാ മണ്ഡലത്തിലെ 840 ജീവനക്കാര്‍ പാലാ സൻെറ് തോമസ് കോളജിലും കടുത്തുരുത്തി മണ്ഡലത്തിലെ 856 ജീവനക്കാര്‍ പാലാ സൻെറ് തോമസ് ബി.എഡ് കോളജിലും വൈക്കം മണ്ഡലത്തിലെ 760 ജീവനക്കാര്‍ വൈക്കം സത്യഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് പരിശീലനം നേടിയത്. ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ 788 ജീവനക്കാര്‍ക്ക് മാന്നാനം കെ.ഇ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കോട്ടയം മണ്ഡലത്തിലെ 816 ജീവനക്കാര്‍ക്കും പുതുപ്പള്ളി മണ്ഡലത്തിലെ 872 ജീവനക്കാര്‍ക്കും കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ചങ്ങനാശ്ശേരി മണ്ഡലത്തിലെ 824 ജീവനക്കാര്‍ക്ക് ചങ്ങനാശ്ശേരി എസ്.എച്ച്. ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലും കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ 864 ജീവനക്കാര്‍ക്കും പൂഞ്ഞാര്‍ മണ്ഡലത്തിലെ 856 ജീവനക്കാര്‍ക്കും കാഞ്ഞിരപ്പള്ളി സൻെറ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായിരുന്നു പരിശീലനം. ഇ.വി.എം ബാലറ്റ് സെറ്റിങ് പൂര്‍ത്തിയായി കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിന് ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളിൽ ബാലറ്റുകള്‍ സജ്ജീകരിക്കുന്ന നടപടി പൂര്‍ത്തിയായി. ജില്ലയിലെ 1564 ബൂത്തുകളിലേക്കുള്ള െമഷീനുകളിലും സ്ഥാനാർഥികളുടെ പേരും, ചിഹ്നവുമടങ്ങിയ ബാലറ്റുകളുടെ സെറ്റിങ്ങാണ് പൂർത്തിയായത്. പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളിലെ യഥാക്രമം 176, 179, 159, 165, 171, 182, 172, 181, 179 പോളിങ് സ്റ്റേഷനുകളിലേക്കുള്ള വോട്ടുയന്ത്രങ്ങളില്‍ ബാലറ്റ് സെറ്റ് ചെയ്തു. വിവിപാറ്റില്‍ പ്രിൻറ് ചെയ്യാനുപയോഗിക്കുന്ന സ്ലിപ്പും അതത് പോളിങ് സ്റ്റേഷനുകളിലേക്കുള്ള വിവിപാറ്റ് മെഷീനുകളില്‍ സെറ്റ് ചെയ്തു. ഇവ ഇൗമാസം 22വരെ സുരക്ഷിതകേന്ദ്രങ്ങളില്‍ സൂക്ഷിക്കും. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിലായിരുന്നു ബാലറ്റ് സെറ്റിങ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story