Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2019 11:31 PM GMT Updated On
date_range 14 April 2019 11:31 PM GMTആേൻറാ ആൻറണിയുടെ തെരഞ്ഞെടുപ്പ് പര്യടനം
text_fieldsbookmark_border
ഈരാറ്റുപേട്ട: ഇന്ത്യയിലെ കര്‍ഷക ജനതയുടെ രക്ഷക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്ത ിലെത്തണമെന്ന് ജോയി എബ്രഹാം. പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാർഥി കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട് ടോപ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂട്ടിക്കല്‍, പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍, തിടനാട് എന്നീ മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിച്ചേര്‍ന്ന തെരഞ്ഞടുപ്പ് പര്യടനം പിണ്ണാക്കനാട്ട് സമാപിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ചെയര്മാന് മജു പുളിക്കന്‍ അധ്യക്ഷത വഹിച്ചു. തോമസ് കല്ലാടന്‍, അഡ്വ. ജോമോന് ഐക്കര, വി.എം. മുഹമ്മദ് ഇല്ല്യാസ്, കുബ്ലി ഹസന്, തോമസുകുട്ടി മൂന്നാനപ്പള്ളില്‍, വി.എം. ജോസഫ്, ബിജോയി മുണ്ടുപാലം, പി.എച്ച്. നൗഷാദ്, സോജന് ആലക്കുളം, അന്‍സാരി മഠത്തില്‍, ടോമി മാടപ്പള്ളി, ജെസി ജോസ്, ബിന്ദു രവീന്ദ്രന്, കെ.ആര്. രാജി, നിയാസ്, സുഷമ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story