Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2019 11:31 PM GMT Updated On
date_range 14 April 2019 11:31 PM GMTഎല്‍.ഡി.എഫ് റാലിയും പൊതുസമ്മേളനവും
text_fieldsbookmark_border
ഈരാറ്റുപേട്ട: പത്തനംതിട്ട ലോക്സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാർഥി വീണാ ജോര്‍ജിൻെറ പ്രചാരണത്തിന് എല്‍.ഡി.എഫ് പൂഞ് ഞാര്‍ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി പൂഞ്ഞാര്‍ ടൗണില്‍ റാലിയും പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളനം രാജു എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.എൻ. ദാസപ്പന് അധ്യക്ഷത വഹിച്ചു. ജോയി ജോര്‍ജ്, ജോണ്‍ വി. ജോസ്, ഇ.എ. മോഹനൻ, ടി.എസ്. സ്നേഹാധനന്‍, ജോര്‍ജ് മാത്യു, ടി.എസ്. സിജു, വി.ജി. നാരായണന് നായര്‍, കെ. രാജു, അഡ്വ. മോഹന്‍ തോമസ്, എല്‍.ഡി.എഫ് പഞ്ചായത്ത് മെംബര്‍മാരായ സിന്ധു ഷാജി, ഗീത രവീന്ദ്രന്, ബിന്ദു സുരേന്ദ്രന്, ടി.എന്‍. വിനോദ് മിനിമോള്‍ ബിജു എന്നിവര്‍ സംസാരിച്ചു. പൂഞ്ഞാര്‍: എല്‍.ഡി.എഫ് പൂഞ്ഞാര്‍ പഞ്ചായത്ത് കമ്മിറ്റി പനച്ചികപ്പാറയില്‍ റാലിയും പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളനം ഇ.എസ്. ബിജിമോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എസ്. അജയന് അധ്യക്ഷത വഹിച്ചു. രമ മോഹന്‍, രമേശ് വെട്ടിമറ്റം, പി.കെ. ഷിബുകുമാര്‍, വി.വി. ജോസ്, സണ്ണി വാവലാങ്കല്‍, പോള്‍ പുത്തന്‍പുര എന്നിവര്‍ സംസാരിച്ചു. പുളിക്കപ്പാലത്തുനിന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റാലി പനച്ചികപ്പാറയില്‍ സമാപിച്ചു. തിടനാട്: എല്‍.ഡി.എഫ് തിടനാട് പഞ്ചായത്ത് കമ്മിറ്റി തിടനാട് ടൗണില്‍ നടത്തിയ പൊതുസമ്മേളനം രാജു എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജോസ് മാത്യു അധ്യക്ഷത വഹിച്ചു. ജോണ്‍ വി. ജോസ്, റെജി ജേക്കബ്, ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു. തീക്കോയി: എല്‍.ഡി.എഫ് തീക്കോയി പഞ്ചായത്ത് കമ്മിറ്റി തീക്കോയി ടൗണില്‍ നടത്തിയ പൊതുസമ്മേളനം ഇ.എസ്. ബിജിമോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി.ഡി. മോഹനന് അധ്യക്ഷത വഹിച്ചു. ജോയി ജോര്‍ജ്, കെ. രാജേഷ്, തോമസ് മാത്യു, പി.എസ്. ശശിധരന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story