Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസൂര്യാതപമേറ്റ്...

സൂര്യാതപമേറ്റ് ഗർഭിണിയായ പശു ചത്തു

text_fields
bookmark_border
കുടയത്തൂർ: സൂര്യാതപമേറ്റ് പശു ചത്തു. കോളപ്ര ചെളിക്കണ്ടത്തിൽ രാജു സി. ഗോപാലിൻെറ പശുവാണ് ചത്തത്. പ്രസവിക്കാൻ മൂന്നാഴ്ച മാത്രമുണ്ടായിരുന്ന പശുവാണ് ചത്തത്. കുടയത്തൂർ മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ദീപ ഷാജിയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം ചെയ്ത് സൂര്യാതപമാണ് കാരണമെന്ന് സ്ഥിരീകരിച്ചു. വെയിലേൽക്കാതെ പശുവിനെ സംരക്ഷിച്ചിട്ടും അന്തരീക്ഷത്തിലെ കഠിന ചൂടാണ് വില്ലനായത്. കനത്ത ചൂട് പശുവിൻെറ തലച്ചോറിനെ ബാധിക്കുന്നതാണ് പെട്ടെന്ന് കുഴഞ്ഞുവീണ് ചാകാൻ കാരണമെന്ന് ഡോക്ടർ പറഞ്ഞു. കഴിഞ്ഞ കറവക്കാലത്ത് 20 ലിറ്റർ പാൽ കിട്ടിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story