Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅനുമതിപത്രം ഇല്ലാത്ത...

അനുമതിപത്രം ഇല്ലാത്ത സ്വകാര്യ ഭൂമിയിലെ പ്രചാരണ സാമഗ്രികള്‍ നീക്കാൻ തീരുമാനം

text_fields
bookmark_border
േകാട്ടയം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥല ഉടമകളുടെ അനുമതിപത്രം സമർപ്പിക്കാതെ പ്രദർശിപ്പിച്ചിട്ടുള്ള മുഴുവൻ പ്രചാരണ സാമഗ്രികളും നീക്കണമെന്ന് ജില്ല വരണാധികാരിയായ കലക്ടർ പി.കെ. സുധീർ ബാബു ഡിഫേസ്‌മൻെറ് സ്‌ക്വാഡുകൾക്ക് നിർദേശം നൽകി. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് ഉടമയുടെ അനുമതിപത്രം നൽകാത്തവയാകും നീക്കുക. ബാനറുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ തുടങ്ങിയ പ്രചാരണ സാമഗ്രികൾ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചാൽ സ്ഥലമുടമയുടെ രേഖാമൂലമുള്ള സ്വതന്ത്രാനുമതിയുടെ പകർപ്പ് മൂന്ന് ദിവസത്തിനകം വില്ലേജ് ഓഫിസർമാർ മുഖേനയോ ഫ്ലൈയിങ് സ്‌ക്വാഡുകൾ മുഖേനയോ ജില്ല വരാണാധികാരിക്ക് നൽകണമെന്നാണ് കേന്ദ്ര െതരഞ്ഞെടുപ്പ് കമീഷൻ അനുശാസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റിൽ വിവിധ സ്‌ക്വാഡുകളുടെ സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് പലതവണ അറിയിപ്പു നൽകിയിട്ടും സ്വകാര്യ വ്യക്തികളുടെ അനുമതിപത്രങ്ങൾ ജില്ല വരണാധികാരിക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. ജില്ലയിൽ ഇതുവരെ സ്വകാര്യഭൂമിയിൽ പ്രദർശിപ്പിച്ച 1565 പ്രചാരണ സാമഗ്രികൾ നീക്കി. സബ് കലക്ടർ ഈഷ പ്രിയ, എ.ഡി.എം സി. അജിതകുമാർ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ എം.വി. സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story