Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2019 11:31 PM GMT Updated On
date_range 26 March 2019 11:31 PM GMTയു.ഡി.എഫ് മികച്ച വിജയം നേടും -ജോസ് കെ. മാണി
text_fieldsbookmark_border
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് ജോസ് കെ. മാണി എം.പി. കോട്ടയത്ത് തോമസ് ചാഴിക ാടൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ താൻ നേടിയതിനെക്കാൾ ഭൂരിപക്ഷത്തോടെ വിജയിക്കും. എല്ലാ നിയമസഭ മണ്ഡലങ്ങളിലും വൻഭൂരിപക്ഷം നേടും. കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിലെ എല്ലാ തര്‍ക്കങ്ങളും പരിഹരിച്ചു. ഇനി ഒറ്റക്കെട്ടായി കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനെ വിജയപ്പിക്കുകയെന്നതാണ് ലക്ഷ്യം. പാർട്ടിയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് താഴെതലത്തിൽ അണികളില്‍നിന്നുണ്ടായ വികാരം മാനിക്കുന്നു. അവര്‍ രോഷം പ്രകടിപ്പിച്ചാലും അതൊന്നും വകവെക്കാതെ എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകും. വരുംദിവസങ്ങളില്‍ കെ.എം. മാണിയും പി.ജെ. ജോസഫും കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളും ഒന്നിച്ച് തോമസ് ചാഴികാടനുവേണ്ടി പ്രചാരണത്തിന് ഇറങ്ങും. യു.ഡി.എഫുമായോ കോൺഗ്രസുമായോ കേരള കോൺഗ്രസിന് പ്രശ്നം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ എല്ലാവരും മികച്ചവരാണ്. അവരെ വിജയിപ്പിക്കാനുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ കര്ഷകദ്രോഹനടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി റബര്‍ ബോര്‍ഡിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. സംസ്ഥാന സര്‍ക്കാറാകട്ടെ മുമ്പ് പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പാക്കുമെന്ന് പറഞ്ഞതല്ലാതെ വേറെയൊന്നും ചെയ്തിട്ടില്ലെന്നും ജോസ് കെ. മാണി കുറ്റപ്പെടുത്തി. പ്രസ്ക്ലബ് സെക്രട്ടറി എസ്. സനില്‍കുമാര്‍ സ്വാഗതവും ജോയൻറ് സെക്രട്ടറി ഇ.വി. ഷിബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story