Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനാമനിര്‍ദേശപത്രിക...

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍

text_fields
bookmark_border
അവധി ദിവസങ്ങളില്‍ ഒഴികെ രാവിലെ 11നും വൈകീട്ട് മൂന്നിനുമിടക്കാണ് പത്രികകള്‍ സ്വീകരിക്കുക. ദേശീയ, സംസ്ഥാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് ഒരു നിര്‍ദേശകന്‍ മതിയാകും. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കും രജിസ്റ്റര്‍ ചെയ്ത അംഗീകാരമില്ലാത്ത പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കും 10 നിര്‍ദേശകര്‍ ഉണ്ടായിരിക്കണം. ഒരു സ്ഥാനാര്‍ഥിക്ക് നാലു നാമനിര്‍ദേശ പത്രികകള്‍ നല്‍കാം. സ്ഥാനാര്‍ഥിക്കൊപ്പം നാലുപേര്‍ക്കു മാത്രമെ വരണാധികാരിയുടെ കാര്യാലയത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. സ്ഥാനാര്‍ഥിക്കോ നിർദേശകനോ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ട് വരണാധികാരിയുടെ കാര്യാലയത്തി​െൻറ 100 മീറ്റര്‍ പരിധിവരെ സ്ഥാനാര്‍ഥിയുടെയും ഒപ്പമുള്ളവരുടെയുമായി മൂന്നുവാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. പത്രിക സമര്‍പ്പണ വേളയില്‍ സ്ഥാനാര്‍ഥി ഫോം 26ലുള്ള സത്യവാങ്മൂലം, വോട്ടര്‍ പട്ടികയിലെ സ്ഥാനക്രമം സംബന്ധിച്ച സാക്ഷ്യപത്രം, രാഷ്ട്രീയകക്ഷി സ്ഥാനാര്‍ഥിയെങ്കില്‍ ഫോം എയും ബിയും, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി/വര്‍ഗ വിഭാഗക്കാരെങ്കില്‍), സെക്യൂരിറ്റി തുകയുടെ രേഖ, പ്രതിജ്ഞ എന്നിവ ഹാജരാക്കണം. നാമനിര്‍ദേശപത്രികക്കൊപ്പം മൂന്നുമാസത്തിനുള്ളില്‍ എടുത്ത രണ്ടര സ​െൻറീമീറ്റര്‍ ഉയരവും രണ്ട് സ​െൻറീമീറ്റര്‍ വീതിയുമുള്ള നാല് ഫോട്ടോകളും ഉണ്ടാകണം. ഫോട്ടോകളുടെ പിന്നില്‍ സ്ഥാനാർഥി ഒപ്പുെവച്ചിരിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story