Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2019 11:31 PM GMT Updated On
date_range 19 March 2019 11:31 PM GMTകേരളം യു.ഡി.എഫ് തൂത്തുവാരും -എ.എ. അസീസ്
text_fieldsbookmark_border
കോട്ടയം: രാജ്യത്ത് ബി.ജെ.പിക്കെതിരെ ഭരണവിരുദ്ധ തരംഗമാണെന്ന് എ.എ. അസീസ്. കോട്ടയത്ത് പുത്തനങ്ങാടിയിൽ ആർ.എസ്.പി ജില്ല കമ്മിറ്റി ഒാഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയം നിലനിർത്തി ഭരണപരാജയം മറയ്ക്കാൻ ശ്രമിച്ചാലും പിണറായിക്കും കൂട്ടർക്കും രക്ഷയില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കേരളത്തിൽ മുഴുവൻ സീറ്റുകളും തൂത്തുവാരുമെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.പി ജില്ല സെക്രട്ടറി ടി.സി. അരുൺ അധ്യക്ഷത വഹിച്ചു. എം.ആർ. മഹേഷ്, ഡോ. പി.ആർ. സോന, മുണ്ടക്കയം സോമൻ, ജയിംസ് ജെ. കലാവടക്കൻ, പി.കെ. റസാഖ്, കെ.എസ്. അജിത്കുമാർ, പി.ബി. മോഹനൻ, സ്റ്റീഫൻ ജേക്കബ്, സജീവ്കുമാർ, ഡോ. എൻ. സദാനന്ദൻ, ഇ.വി. തങ്കപ്പൻ, എം.വി. സിബി, രാജൻ, െബന്നി മണ്ണാംകുന്നേൽ, വി.എം. ഷാജി, എൻ.ഡി. ബാലകൃഷ്ണൻ, ലീലാമണി, സിബി ആറാട്ടുകയം, രമ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. എൻ.ഡി.എ കൺവെൻഷൻ ഇന്ന് കോട്ടയം: എൻ.ഡി.എ കോട്ടയം ലോക്സഭ മണ്ഡലം കൺവെൻഷൻ ബുധനാഴ്ച വൈകീട്ട് 4.30ന് മാമൻ മാപ്പിള ഹാളിൽ നടക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. എൻ.ഡി.എ ജില്ല ചെയർമാൻ എൻ. ഹരി അധ്യക്ഷത വഹിക്കും. സ്ഥാനാർഥി പി.സി. തോമസ് പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story