Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅൻവറിന് രാഹുൽ പ്രേമം;...

അൻവറിന് രാഹുൽ പ്രേമം; സാനുവിന് 'കമ്യൂണിസ്​റ്റ്​ പച്ച'

text_fields
bookmark_border
മലപ്പുറം: രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ കഴിഞ്ഞ ദിവസം പൊന്നാനിയിലെ ഇടത് സ്വതന്ത്രൻ പി.വി. അൻവർ വോട്ട് ചോദിച്ചതി​െൻറ 'ക്ഷീണം' ഇപ്പോഴും എൽ.ഡി.എഫിനെ വിട്ടുമാറിയിട്ടില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മതനിരപേക്ഷ സർക്കാർ രൂപവത്കരിക്കാൻ ഇടതുപക്ഷം ജയിക്കണമെന്നായിരുന്നു മുൻ കോൺഗ്രസ് നേതാവായ അൻവറി​െൻറ പ്രസംഗം. ഇത് ചർച്ചയായതോടെ അണികളും ആശയക്കുഴപ്പത്തിലായി. തിങ്കളാഴ്ച ഞെട്ടിച്ചത് മലപ്പുറത്തെ എൽ.ഡി.എഫ് സ്ഥാനാർഥി വി.പി. സാനുവാണ്. നീല ജീൻസും പച്ച ടീഷർട്ടും ധരിച്ച് കാമ്പസുകളിലെത്തിയ സ്ഥാനാർഥിയെ വിദ്യാർഥി സംഘടന പ്രവർത്തകർ ആവേശത്തോടെ വരവേറ്റു. കഴിഞ്ഞ ദിവസം ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടിലെ കോളജ് വിദ്യാര്‍ഥിനികളുമായി സംവദിച്ചതിനെ അനുസ്മരിക്കും വിധമായിരുന്നു വോട്ടഭ്യർഥന. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതോടെ പച്ച ഷർട്ടുകളാണ് സാനു സ്ഥിരമാ‍യി ധരിക്കുന്നത്. ഇതേപ്പറ്റി ചോദിച്ചപ്പോൾ 'എല്ലാ നിറവും നല്ലതാണ്, പച്ചയും നല്ല നിറമാണെ'ന്നായിരുന്നു മറുപടി.
Show Full Article
TAGS:LOCAL NEWS 
Next Story