Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയത്ത്...

കോട്ടയത്ത് യു.ഡി.എഫിനെതിരെ കോൺഗ്രസ് വിമതൻ രംഗത്ത്

text_fields
bookmark_border
ഏറ്റുമാനൂർ: കോട്ടയം പാർലമ​െൻറ് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് വെല്ലുവിളിയുമായി കോണ്‍ഗ്രസ് വിമതന്‍. കോൺഗ്രസ് പ്രവർത്തകനും ഐ.എൻ.ടി.യു.സി ഭാരവാഹിയുമായ ജോർജ് ജോസഫ് മരങ്ങോലിയാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്നത്. കേരള കോൺഗ്രസ് എമ്മിന് കോട്ടയം സീറ്റ് നൽകിയതിലുള്ള പ്രതിഷേധമാണ് ത​െൻറ സ്ഥാനാർഥിത്വമെന്ന് ജോര്‍ജ് പറയുന്നു. 35 വർഷമായി പൊതുരംഗത്ത് പ്രവർത്തിക്കുന്നു. സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർ തന്നോടൊപ്പം നിൽക്കും. തെരഞ്ഞെടുപ്പ് വരുമ്പോൾ അർഹതയുള്ളവരെ തഴഞ്ഞ് കൂട്ടുകച്ചവടം നടത്തുന്ന മുന്നണികളുടെ അവസരവാദ നയം അവസാനിപ്പിക്കണമെന്നും എത്ര സമ്മർദമുണ്ടായാലും മത്സരരംഗത്ത് ഉറച്ചുനിൽക്കുമെന്നും ജോർജ് ജോസഫ് മരങ്ങോലി പറഞ്ഞു. കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി, ഐ.എൻ.ടി.യു.സി കാണക്കാരി മുൻ മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ ജോർജ് ജോസഫ് മരങ്ങോലി പ്രവർത്തിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story