Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹോട്ടൽ ഉടമയെ അക്രമിച്ച ...

ഹോട്ടൽ ഉടമയെ അക്രമിച്ച സംഭവം: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
കുമളി: ടൗണിലെ ഹോട്ടൽ ഉടമയെ ഇരുമ്പുകമ്പിക്ക് തലക്കടിച്ചുവീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കുമളി മഠത്തിപ്പറമ്പിൽ ഷൈനുവിനെയാണ് (26) കുമളി പൊലീസ് അറസ്റ്റ് ചെയ്തത്. കുമളിയിലെ ഹോട്ടൽ ഉടമയാണ് ഷൈനു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഗോഡ്സി ഹോട്ടൽ ഉടമ ലിജുവിനെ തലക്കടിച്ചുവീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ ലിജു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഹോട്ടലുകളിൽ ആളെ വിളിച്ചുകയറ്റുന്നത് സംബന്ധിച്ച് മുമ്പുണ്ടായ സംഘട്ടനത്തിലെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story