ജനപക്ഷം മൂന്നിടത്ത്​; സ്ഥാനാർഥികളെ 20ന്​ പ്രഖ്യാപിക്കും

05:01 AM
16/03/2019
കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനപക്ഷം പത്തനംതിട്ട, കോട്ടയം, ഇടുക്കി മണ്ഡലങ്ങളിൽ മത്സരിക്കും. സ്ഥാനാര്‍ഥികളെ 20ന് പ്രഖ്യാപിക്കുമെന്ന് ചെയര്‍മാന്‍ പി.സി. ജോര്‍ജ് എം.എൽ.എ അറിയിച്ചു. സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനും രാഷ്ട്രീയ ബന്ധങ്ങൾ ഉൾപ്പെടെ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും പി.സി. ജോർജ്, വൈസ് ചെയർമാൻമാരായ എസ്. ഭാസ്കരപിള്ള, ഇ.കെ. ഹസൻകുട്ടി എന്നിവരെ കോട്ടയത്ത് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചുമതലപ്പെടുത്തി. മറ്റ് സീറ്റുകളില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് സംബന്ധിച്ചും 20ന് പ്രഖ്യാപനമുണ്ടാകും. മുഴുവൻ മണ്ഡലങ്ങളിലും മത്സരിക്കാനായിരുന്നു തീരുമാനം. എന്നാൽ, സാമ്പത്തികബാധ്യത കണക്കിലെടുത്താണ് മൂന്ന് മണ്ഡലങ്ങൾ എന്ന ധാരണയിൽ എത്തിയത്. യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട ജോർജ് പത്തനംതിട്ടയില്‍ താന്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് വ്യക്തമാക്കി. പത്തനംതിട്ടയില്‍ മത്സരിച്ചാല്‍ വിജയം സുനിശ്ചിതമെന്നും ജോർജ് ആവര്‍ത്തിച്ചു. പി.ജെ. ജോസഫി​െൻറ ഇപ്പോഴത്തെ നിലപാട് രാഷ്ട്രീയ നെറികേടും അപമാനകരവുമാണ്. മുസ്ലിംലീഗ്-എസ്.ഡി.പി.ഐ കൂടിക്കാഴ്ചയെ എല്ലാവരും എതിർക്കുകയാണെങ്കിലും താന്‍ സ്വാഗതംചെയ്യുന്നു. ലീഗി​െൻറ മതേതര സ്വഭാവം എസ്.ഡി.പി.ഐ സ്വീകരിച്ചാല്‍ അത് നാടിന് ഗുണകരമാണ്. സി.പി.എമ്മിനെ പരാജയപ്പെടുത്താന്‍ ആരൊക്കെ യോജിച്ചാലും അത് സ്വാഗതാര്‍ഹമാണെന്നും ജോർജ് പറഞ്ഞു.
Loading...
COMMENTS