Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബി.ജെ.പി പരിവർത്തന...

ബി.ജെ.പി പരിവർത്തന യാത്രക്ക് ഇന്ന് കൊടുങ്ങൂരിൽ തുടക്കം

text_fields
bookmark_border
കോട്ടയം: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നയിക്കുന്ന തിരുവനന്തപുരം മേഖല പരിവർത്തന യാത്രക്ക് ച ൊവ്വാഴ്ച കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ കൊടുങ്ങൂരിൽ തുടക്കം കുറിക്കും. ശബരിമലയെ തകർക്കുന്നതിനെതിരെയും കേരളത്തിലെ വികസന മുരടിപ്പിനെതിരെയും എന്ന മുദ്രാവാക്യമുയർത്തിയാണ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ പരിവർത്തന യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള വൈകീട്ട് നാലിന് ഉദ്ഘാടനം നിർവഹിക്കും. പത്തനംതിട്ട, മാവേലിക്കര, കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം തുടങ്ങിയ പാർലമ​െൻറ് മണ്ഡലങ്ങളിലൂടെ യാത്ര കടന്നുപോകും. ബുധനാഴ്ച എട്ടിന് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലിയിലെ പൊതുസമ്മേളനത്തിന് ശേഷം യാത്ര പത്തനംതിട്ട ജില്ലയിൽ എത്തും. തുടർന്ന് വ്യാഴാഴ്ച എട്ടിന് ചങ്ങനാശ്ശേരിയിൽനിന്ന് യാത്ര ആരംഭിക്കും. വെള്ളിയാഴ്ച ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ നയിക്കുന്ന എറണാകുളം മേഖല പരിവർത്തന യാത്ര കോട്ടയം പാർലമ​െൻറ് മണ്ഡലത്തിലെ പിറവത്തുനിന്ന് ആരംഭിച്ച് വൈകീട്ട് കോട്ടയത്ത് എത്തിച്ചേരും. ജില്ലയിലെ മുഴുവൻ നിയോജകമണ്ഡലം കേന്ദ്രങ്ങളിലും വിവിധങ്ങളായ സ്വീകരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ജില്ല പ്രസിഡൻറ് എൻ. ഹരി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story