Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിച്ച് ചർച്ച് ബിൽ പിൻവലിക്കണം -കത്തോലിക്ക കോൺഗ്രസ്

text_fields
bookmark_border
കോട്ടയം: നിയമപരിഷ്‌കരണ കമീഷൻ തയാറാക്കി സർക്കാർ സൈറ്റിൽ പ്രസിദ്ധീകരിച്ച ചർച്ച് ബിൽ-2019 സർക്കാറുമായി ആലോചിച്ചിട ്ടില്ലെന്നും 2009ൽ തന്നെ ഇപ്രകാരം ബിൽ വേണ്ടായെന്ന് ഇടതുമുന്നണി തീരുമാനിച്ചതാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയ​െൻറ നിലപാട് അംഗീകരിച്ച് കമീഷൻ ചെയർമാൻ ജസ്റ്റിസ് കെ.ടി. തോമസ് ചർച്ച് ബിൽ-2019 സംബന്ധിച്ച തുടർനടപടി നിർത്തിവെക്കണമെന്ന് കോട്ടയം ബിഷപ്‌സ് ഹൗസിൽ ചേർന്ന കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിമാരുടെയും നിർദേശങ്ങൾ കമീഷൻ ചെയർമാൻ പരിഗണിക്കാതെ മുന്നോട്ടുപോകുന്നതിനാൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ബില്ലിന് പിന്നിൽ കെ.ടി. തോമസി​െൻറ ക്രൈസ്തവ വിരുദ്ധ നിലപാടാണോ പാർട്ടിയുടെ രാഷ്ട്രീയ അജണ്ടയാണോയെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം ഇടതുമുന്നണിക്കുണ്ട്. ഈമാസം ഏഴിന് വിവിധ രൂപതകളിൽനിന്നായി കത്തോലിക്ക കോൺഗ്രസി​െൻറ നേതൃത്വത്തിൽ സഭയിലെ അൽമായ സംഘടനകളുടെ പങ്കാളിത്തത്തോടെ പ്രതിഷേധ സമ്മേളനം കോട്ടയത്ത് നടത്താൻ തീരുമാനിച്ചു. ജസ്റ്റിസ് കെ.ടി. തോമസിനെ കമീഷൻ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന നിവേദനം മുഖ്യമന്ത്രിക്ക് നൽകാനും യോഗം തീരുമാനിച്ചു. രണ്ടാം ഘട്ട പ്രവർത്തനം തീരുമാനിക്കാൻ മാർച്ച് ഒമ്പതിന് കാക്കനാട് സ​െൻറ് തോമസ് മൗണ്ടിൽ ദേശീയ സമിതി ചേരും. പ്രസിഡൻറ് അഡ്വ. ബിജു പറയന്നിലത്തി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം അതിരൂപത വികാരി ജനറാൾ മോൺ. മൈക്കിൾ വെട്ടിക്കാട്ട്, ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ മോൺ. ജോസഫ് മുണ്ടകത്തിൽ, ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, രൂപത ഡയറക്ടർമാരായ ഫാ. ജോസ് മുകളേൽ, ഫാ. മാത്യു പാലക്കുടി, ഫാ. റോബി തലച്ചല്ലൂർ, ഭാരവാഹികളായ സാജു അലക്‌സ്, ജാൻസൻ ജോസഫ്, ഡോ. ജോസ്‌കുട്ടി ഒഴുകയിൽ, തോമസ് പീടികയിൽ, ആൻറണി എൽ. തൊമ്മാന, രൂപത പ്രസിഡൻറുമാരായ സ്റ്റീഫൻ ജോർജ്, വർഗീസ് ആൻറണി, രാജീവ് ജോസഫ് കൊച്ചുപറമ്പിൽ, ഐപ്പച്ചൻ തടിക്കാട് എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെ ബോധവത്കരണം ഈരാറ്റുപേട്ട: ലഹരിമുക്ത ഈരാറ്റുപേട്ട കാമ്പയി​െൻറ ഭാഗമായി വാക്കേഴ്സ് ക്ലബ്, ലഹരി വിരുദ്ധ പ്രതിരോധ സമിതി, എക്‌സൈസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ തെക്കേകര തൈപ്പറമ്പ് കോളനിയില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. സി.ടി. ബഷീര്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അൽഫോന്‍സ് ജേക്കബ് ക്ലാസെടുത്തു. നഗരസഭ കൗണ്‍സിലര്‍മാരായ ഹസീന ഫൈസല്‍,കെ.പി. മുജീബ്, മുഹ്യിദ്ദീന്‍ പള്ളി ഇമാം വി.പി. സുബൈര്‍ മൗലവി, വി.എം. അബ്ദുല്ലഖാന്‍, റഫീഖ് പേഴുംകാട്ടില്‍, നൈസല്‍ കൊല്ലംപറമ്പില്‍, അനസ് കൊച്ചേപ്പറമ്പില്‍, അഷ്‌റഫ് കൈതോട്ടം, റൈസി തൂങ്ങംപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story