Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2019 11:31 PM GMT Updated On
date_range 1 March 2019 11:31 PM GMTഫർസാന ഹാരിസ് മോണോ ആക്ടിൽ ഒന്നാമത്
text_fieldsbookmark_border
േകാട്ടയം: ആർത്തവത്തിെൻറ പേരിലുള്ള പഴഞ്ചൻ അനാചാരങ്ങളെ തീവ്രമായ ഭാഷയിൽ അവതരിപ്പിച്ച് സെൻറ് തെേരസാസിെൻറ ഫർസാന ഹാരിസ് മോണോആക്ടിൽ ഒന്നാം സ്ഥാനം നേടി. ആർത്തവത്തിെൻറ പേരിൽ ഒറ്റപ്പെടുത്തി, വീട്ടിൽ തങ്ങുമ്പോൾ ചുഴലിക്കാറ്റ് ദുരന്തത്തിൽ മരിച്ച പെൺകുട്ടിയുടെ ജീവിതവുമായി ഇഴചേർത്തായിരുന്നു ഫർസാന ഏറെ സാമൂഹികപ്രസക്തമായ വിഷയം അവതരിപ്പിച്ചത്. ഇതിനെ ദ്രൗപതിയുടെ വസ്ത്രാക്ഷേപവുമായും ബന്ധപ്പെടുത്തി അവതരിപ്പിച്ച് ശ്രദ്ധനേടി. ആധുനിക കാലത്ത് സ്ത്രീയെ ഇത്തരത്തിൽ വസ്ത്രാക്ഷേപം ചെയ്യുന്നവരുണ്ടെന്നും അവരെ ഒറ്റപ്പെടുത്തണമെന്നുമുള്ള സന്ദേശമാണ് ഫർസാന നൽകിയത്. കഴിഞ്ഞവർഷം തലനാരിഴക്ക് നഷ്ടപ്പെട്ട ഒന്നാം സ്ഥാനമാണ് ഇക്കൊല്ലം ഫർസാന തിരിച്ചുപിടിച്ചത്. കഴിഞ്ഞവർഷം രണ്ടാംസ്ഥാനമായിരുന്നു. ചങ്ങനാശ്ശേരി എസ്.ബി കോളജിലെ സെനൊൺ ജിയോ ബേബി രണ്ടാംസ്ഥാനവും കോഴഞ്ചേരി സെൻറ് തോമസ് കോളജിലെ പി.ബി. മാധവ്ദാസ് മൂന്നാംസ്ഥാനവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story