Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനാളെ പ്രതിഷേധ ദിനം

നാളെ പ്രതിഷേധ ദിനം

text_fields
bookmark_border
ചങ്ങനാശ്ശേരി: സംസ്ഥാന നിയമപരിഷ്കരണ കമീഷന്‍ കേരള സര്‍ക്കാറിനു സമര്‍പ്പിച്ച ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ സംബന്ധിച്ച കരട് റിപ്പോര്‍ട്ടിനെതിരെ ചങ്ങനാശ്ശേരി അതിരൂപത ഞായറാഴ്ച പ്രതിഷേധ ദിനമായി ആചരിക്കും. പെരുന്നയിലെ ട്രാന്‍സ്‌ഫോര്‍മറിൽ നിരന്തരം തീപിടിത്തം ചങ്ങനാശ്ശേരി: പെരുന്ന എന്‍.എസ്.എസ് കോളജിനു മുന്‍വശമുള്ള ട്രാന്‍സ്‌ഫോര്‍മര്‍ അപകടാവസ്ഥയിൽ. നിരന്തരം തീപിടിത്തമുണ്ടാകുന്നു. സ്‌കൂള്‍, കോളജ് വിദ്യാർഥികളും മറ്റുള്ളവരും സ്ഥിരമായി സഞ്ചരിക്കുന്ന നടപ്പാതയിലാണ് ട്രാന്‍സ്‌ഫോര്‍മര്‍. മിക്ക ദിവസങ്ങളിലും ഇവിടെ തീ ഭീതിപരത്തുന്നു. സമീപം വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നു. വെള്ളിയാഴ്ച വൈകീട്ട് 3.30ഒാടെ ട്രാന്‍സ്‌ഫോര്‍മറിനു താഴെ തീകത്തിയതാണ് ഒടുവിലത്തെ സംഭവം. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. ട്രാന്‍സ്‌ഫോര്‍മറില്‍നിന്ന് ഓയില്‍ ചോർന്നാണ് തീപിടിച്ചതെന്നു പറയുന്നു. ചപ്പുചവറുകള്‍ക്ക് തീപിടിച്ചശേഷം മുകളിലേക്ക് പടരുകയായിരുന്നു. ഈ ഭാഗങ്ങളില്‍ വൈദ്യുതി മുടക്കവും പതിവാണ്. കൂടുതല്‍ ലോഡ് വലിക്കുന്നതാണ് ട്രാന്‍സ്‌ഫോര്‍മര്‍ അപകടാവസ്ഥയിലാക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. നടപ്പാതയില്‍നിന്ന് ട്രാന്‍സ്‌ഫോര്‍മര്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story