Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2019 11:31 PM GMT Updated On
date_range 27 Feb 2019 11:31 PM GMTഅധിക വൈദ്യുതി ലോഡ്: മാര്‍ച്ച് 31വരെ പിഴയില്ലാതെ ക്രമീകരിക്കാം
text_fieldsbookmark_border
എരുമേലി: മേഖലയിലെ ഗാര്‍ഹിക, വാണിജ്യ ഉപയോക്താക്കള്‍ വൈദ്യുതി കണക്ഷനുകളില്‍ അനധികൃതമായി ഘടിപ്പിച്ചിട്ടുള്ള അധ ികലോഡ് സെക്ഷന്‍ ഓഫിസില്‍ അറിയിച്ച് നിയമപരമായി ക്രമീകരിക്കണമെന്ന് എരുമേലി വൈദ്യുതി സെക്ഷന്‍ അസി. എൻജിനീയര്‍ അറിയിച്ചു. ഇതിനായി മാര്‍ച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. അപേക്ഷാഫീസ്, പരിശോധന ഫീസ്, അഡീഷനല്‍ ഡിപ്പോസിറ്റ് എന്നിവ ഈടാക്കില്ല. മാര്‍ച്ച് 31ന് ശേഷം, അനുവദിക്കപ്പെട്ട കണക്റ്റഡ് ലോഡിലും കൂടുതലായി വൈദ്യുതി ഉപയോഗം കണ്ടെത്തിയാല്‍ മുന്‍കാല പ്രാബല്യത്തോടെ പിഴചുമത്താനാണ് ബോര്‍ഡിെൻറ തീരുമാനം. വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യമേഖല, ഓഫിസുകള്‍, ബാങ്കുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും അനുവദനീയമായ കണക്റ്റഡ് ലോഡിലും കൂടുതല്‍ ഉപയോഗം നടക്കുന്നതായാണ് ബോര്‍ഡിെൻറ കണ്ടെത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story