Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2019 11:31 PM GMT Updated On
date_range 25 Feb 2019 11:31 PM GMTരണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ സ്ഥാനാർഥികളാക്കരുതെന്ന ഹരജി തള്ളി
text_fieldsbookmark_border
ന്യൂഡൽഹി: രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ സ്ഥാനാർഥികളാവാൻ അനുവദിക്കരുതെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനികുമാർ ഉപാധ്യായ നൽകിയ പൊതുതാൽപര്യ ഹരജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് സഞ്ജീവ് ഖന്നയും ഉൾപ്പെടുന്ന ബെഞ്ച് പരിഗണിക്കാതെ തള്ളിയത്. സർക്കാർ ജോലിക്കും സബ്സിഡിക്കും സഹായങ്ങൾക്കും രണ്ടു കുട്ടികൾ എന്ന മാനദണ്ഡം വേണമെന്നും അല്ലാത്തവരുെട വോട്ടവകാശം റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story