Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകടബാധ്യത: ഇടുക്കിയിൽ...

കടബാധ്യത: ഇടുക്കിയിൽ ഒരു കർഷകൻകൂടി ജീവനൊടുക്കി

text_fields
bookmark_border
അടിമാലി: കടബാധ്യത മൂലം ഇടുക്കിയിൽ ഒരു കർഷകൻ കൂടി ജീവനൊടുക്കി. അടിമാലി ഇരുനൂറേക്കർ കുന്നത്ത് സുരേന്ദ്രനാണ് (76) മരിച്ചത്. ഫെബ്രുവരി 18ന് വീട്ടിൽ സൂക്ഷിച്ചിരുന്ന തുരിശ് അമിതമായി കഴിച്ചിരുന്നു. അവശനിലയിൽ ബന്ധുക്കൾ അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീേട്ടാടെയാണ് മരിച്ചത്. അടിമാലി കാർഷിക വികസന ബാങ്കിൽ 12 ലക്ഷം രൂപയുടെ ബാധ്യത സുരേന്ദ്രനുണ്ട്. മഹാപ്രളയത്തിൽ സുരേന്ദ്രന് കൃഷിനാശവും നേരിട്ടിരുന്നു. ഇതോടെ വായ്പ തിരിച്ചടവ് പ്രതിസന്ധിയിലായി. ഭാര്യ: സരോജിനി. ആറ് മക്കളുണ്ട്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story