Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജോലി തട്ടിപ്പ്​;...

ജോലി തട്ടിപ്പ്​; പ്രധാന പ്രതി അറസ്​റ്റിൽ

text_fields
bookmark_border
അടൂർ: ജോലിക്കെന്ന പേരിൽ ഒമാനിലെത്തിച്ച് വീട്ടമ്മയെ വീട്ടുതടങ്കലിലാക്കിയ കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. കോഴി ക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് കോട്ടാമൽ ശിവ മുരളിയെയാണ് (44) ഏനാത്ത് പൊലീസ് പാലാരിവട്ടത്തുനിന്ന് അറസ്റ്റ് ചെയ്തത്. കുറുമ്പകര തടത്തിൽ മനോഹര​െൻറ ഭാര്യ അമ്പിളിയാണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞവർഷം നവംബറിലാണ് അകന്ന ബന്ധു ഇടനിലനിന്ന് ശിവമുരളി അമ്പിളിയെ വിദേശത്ത് എത്തിച്ചത്. കേസിലെ രണ്ടാം പ്രതിയായ ബന്ധുവിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒമാനിലുള്ള മലയാളികളുടെ സഹായത്തോടെയാണ് അമ്പിളി നാട്ടിലെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story