Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജനമഹായാത്രക്ക്...

ജനമഹായാത്രക്ക് ജില്ലയിൽ ഉജ്ജ്വല വരവേൽപ് മോദിയെ അധികാരത്തിൽ നിലനിർത്താൻ കേരളത്തിലെ കമ്യൂണിസ്​റ്റ്​ പാര്‍ട്ടി പണിയെടുക്കുന്നു -മുല്ലപ്പള്ളി രാമചന്ദ്രന്‍

text_fields
bookmark_border
ഈരാറ്റുപേട്ട: കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രക്ക് ജില്ലയിൽ ഉജ്ജ്വല വരവേൽ പ്. വൈകീട്ട് ഈരാറ്റുപേട്ടയിലായിരുന്നു ജില്ലയിലെ ആദ്യ സ്വീകരണം. ഇന്ത്യയിൽ എവിടെയും കമ്യൂണിസ്റ്റുകാർ കോൺഗ്രസിനോടൊപ്പം നിൽക്കുമ്പോൾ പിണറായിയും കോടിയേരിയും നയിക്കുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി മാത്രം കോൺഗ്രസിനെ എതിർക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ജനമഹായാത്രയുടെ ഈരാറ്റുപേട്ടയിലെ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയെ അധികാരത്തിൽ നിലനിർത്താൻ പണിയെടുക്കുയാണ് ഇവർ. അക്രമരാഷ്ട്രീയത്തി​െൻറ കാവലാളാണ് പിണറായി വിജയൻ. ന്യൂനപക്ഷപ്രേമം പറഞ്ഞ് അധികാരത്തിലേറിയ ഇവർ ന്യൂനപക്ഷവിരുദ്ധരായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോൻഗ്രസ് പ്രസിഡൻറ് വി.എം. മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു. എം.പിമാരായ കൊടിക്കുന്നേൽ സുരേഷ്, ആേൻറാ ആൻറണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ്, കെ.പി.സി.സി സെക്രട്ടറി പി.എം. സലീം എന്നിവർ സംസാരിച്ചു. സെൻട്രൽ ജങ്ഷനിൽ മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് അസീസ് ബഡായി, വൈസ് പ്രസിഡൻറ് കെ.എ. മുഹമ്മദ് അഷറഫ്, മണ്ഡലം പ്രസിഡൻറ് എം.പി. സലീം, വി.എച്ച്. നാസർ എന്നിവരുടെ നേതൃത്വത്തിൽ മുസ്ലിംലീഗ് പ്രവർത്തകർ അഭിവാദ്യം അർപ്പിച്ചു. കാഞ്ഞിരപ്പള്ളിയിൽ സ്വീകരണത്തിനുശേഷം പാലായിലെ സ്വീകരണത്തോടെ ബുധനാഴ്ചത്തെ പര്യടനത്തിന് സമാപനമായി. വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് വൈക്കം കച്ചേരിക്കവലയിൽനിന്ന് പര്യടനം ആരംഭിക്കും. 11ന് കടുത്തുരുത്തിയിലെ സ്വീകരണത്തിനുശേഷം ഉച്ചഭക്ഷണവും വിശ്രമവും. മൂന്നിന് ഏറ്റുമാനൂർ കുരിശുപള്ളി ജങ്ഷനിൽ സ്വീകരണം. നാലിന് പുതുപ്പള്ളിയിലെ സ്വീകരണത്തിനു ശേഷം വാകത്താനം-തെങ്ങണ വഴിയെത്തി ചങ്ങനാശ്ശേരിയിൽ അഞ്ചിന് സ്വീകരണം. ആറിന് കോട്ടയത്ത് സമാപന സമ്മേളനം. കേരളത്തിൽ രക്തദാഹി ഭരണം -മുല്ലപ്പള്ളി കാഞ്ഞിരപ്പള്ളി: കേരളത്തിൽ രക്തദാഹികളുടെ ഭരണമാണ് നടക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. അക്രമരാഷ്ട്രീയത്തിനും വർഗീയ ഫാഷിസത്തിനും ജനദ്രോഹ ഭരണത്തിനുമെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ ജനമഹായാത്രക്ക് പേട്ടക്കവലയിൽ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു ജാഥ ക്യാപ്റ്റൻ മുല്ലപ്പള്ളി. 10 കോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാനം നരേന്ദ്ര മോദി പാലിച്ചില്ല. 10 ലക്ഷം പേർക്കുപോലും തൊഴിൽ നൽകിയില്ല. കാളകെട്ടിയിൽനിന്ന് ജാഥയെ സ്വീകരിച്ചു. പേട്ടക്കവലയിലെ സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡൻറ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. എൻ. ജയരാജ് എം.എൽ.എ, കെ.പി.സി.സി ട്രഷറർ ജോൺസൺ എബ്രഹാം, എ.ഐ. ഷുക്കൂർ, കെ.പി.സി.സി സെക്രട്ടറി കെ.സി. അബു, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ്, കെ.പി.സി.സി സെക്രട്ടറി പി.എ. സലിം, കറുകച്ചാൽ ബ്ലോക്ക് പ്രസിഡൻറ് ജോ പായിക്കാട്, ഡി.സി.സി ഭാരവാഹികളായ പി.എ. ഷെമീർ, റോണി കെ. ബേബി, സുഷമ ശിവദാസ്, ജോണി ജോസഫ്, ഷിൻസ് പീറ്റർ, കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ, നിയോജകമണ്ഡലം പ്രസിഡൻറ് എ.എം. മാത്യു ആനിത്തോട്ടം, മുസ്ലിംലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് അബ്ദുൽ കരീം മുസ്ലിയാർ, യൂത്ത് കോൺഗ്രസ് പാർലമ​െൻറ് സെക്രട്ടറിമാരായ രഞ്ജു തോമസ്, ടിൻറു തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജോബ് വെട്ടം, ഒ.എം. ഷാജി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ഫെമി മാത്യു, സുനിൽ മാത്യു, എസ്.എം. സേതുരാജ്, ഷെറിൻ സലിം, റോയി നെച്ചുകാട്ട്, റോബിൻ വെള്ളാപ്പള്ളി, മനോജ് തോമസ്, തോമസ് പുളിക്കൻ, സുനിൽ തേനംമാക്കൽ, പി. ജീരാജ്, ബേബി വട്ടയ്ക്കാട്ട്, മാത്യു കുളങ്ങര, സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ഒമ്പത് മണ്ഡലങ്ങളിൽനിന്ന് സമാഹരിച്ച ഫണ്ട് മണ്ഡലം പ്രസിഡൻറുമാർ കെ.പി.സി.സി പ്രസിഡൻറിന് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story