Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2019 11:31 PM GMT Updated On
date_range 19 Feb 2019 11:31 PM GMTമുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം; അസി. എൻജിനീയർക്ക് സസ്പെൻഷൻ
text_fieldsbookmark_border
പീരുമേട്: സമൂഹമാധ്യമത്തിൽ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും എതിരെ മോശം പരാമർശം നടത്തിയ കെ.എസ്.ഇ.ബി അസിസ്റ്റൻറ് എൻജിനീയറിനെ സസ്പെൻഡ് ചെയ്തു. പീരുമേട് 66 കെ.വി സബ് സ്റ്റേഷനിലെ അസിസ്റ്റൻറ് എൻജിനീയർ സി. പന്നീർ സെൽവത്തെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഫേസ്ബുക്കിൽ മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റുകൾ ഷെയർ ചെയ്തതിനാണ് നടപടി. മേലുദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയതിനും കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതിനും നേരേത്ത രണ്ടുതവണ പന്നീർ സെൽവം സസ്പെൻഷൻ നേരിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story