Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയം നഗരസഭ...

കോട്ടയം നഗരസഭ ബജറ്റ്​: ജീവിതശൈലീരോഗം ​ചെറുക്കാൻ ആരോഗ്യ പദ്ധതി; അടിസ്ഥാന സൗകര്യങ്ങൾക്കും സ്​ത്രീശാക്തീകരണത്തിനും മുൻഗണന

text_fields
bookmark_border
കോട്ടയം: ജീവിതശൈലീരോഗം ചെറുക്കാൻ വിവിധ ആരോഗ്യ പദ്ധതികളുമായും അടിസ്ഥാന സൗകര്യങ്ങൾക്കും സ്ത്രീശാക്തീകരണത ്തിനും ഉൗന്നൽ നൽകിയും കോട്ടയം നഗരസഭ ബജറ്റ്. 2019-20 സാമ്പത്തിക വർഷത്തിൽ 232,26,73,188 വരവും 207,63,42,079 ചെലവും 24,63,31,109 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭ വൈസ് ചെയർപേഴ്സൻ ബിന്ദു സേന്താഷ്കുമാറാണ് അവതരിപ്പിച്ചത്. ബജറ്റ് ചർച്ച ബുധനാഴ്ച രാവിലെ 11ന് കൗൺസിൽ ഹാളിൽ നടക്കും. പാർപ്പിടം, മാലിന്യസംസ്കരണം, ജലസംരക്ഷണം, കൃഷി എന്നിവയുടെ അടിസ്ഥാനസൗകര്യങ്ങൾ വർധനക്കൊപ്പം തൊഴിലവസരങ്ങളും വിഭാവനം ചെയ്യുന്നു. വയോജനങ്ങളുടെയും കുട്ടികളുടെയും മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ പദ്ധതികളുണ്ട്. വിദ്യാർഥികളുടെ പഠനനിലവാരം കൂട്ടാൻ സഹായകരമാകുന്ന ഉപരിപഠന കരിയർ കൗൺസലിങ് നൂതന പദ്ധതിയാണ്. സ്ത്രീകളോടുള്ള ആക്രമണവും ചൂഷണവും വർധിച്ച സാഹചര്യത്തിൽ സുരക്ഷക്ക് ഷീ ലോഡ്ജ് പ്രവർത്തനസജ്ജമാക്കും. ജീവിതശൈലീരോഗങ്ങൾക്ക് അടിപ്പെടാതെ ആരോഗ്യമുള്ള വനിതകൾക്കായി കുമാരനല്ലൂർ, ഗാന്ധിനഗർ, കഞ്ഞിക്കുഴി, വേളൂർ, വയസ്കര, താഴത്തങ്ങാടി, ചിങ്ങവനം, പാക്കിൽ എന്നിവിടങ്ങളിൽ വനിത ഹെൽത്ത്ക്ലബ് ആരംഭിക്കും. യാത്രികരായ മുലയൂട്ടുന്ന അമ്മമാർക്കായി നാഗമ്പടം ബസ് സ്റ്റാൻഡിൽ ഫീഡിങ് റൂം ആരംഭിക്കും. വയോജനങ്ങളുടെ ശാരീരികവും മാനസികവുമായ നിലവാരം ഉയർത്താൻ സുസ്ഥിര സമ്പൂർണ വയോജനാരോഗ്യ പദ്ധതി നടപ്പാക്കും. ഇതിനായി കൈപ്പുസ്തകം തയാറാക്കി വീടുകളിൽ വിതരണം ചെയ്യും. നഗരസഭ പ്രദേശത്ത് ജൈവമാലിന്യ സംസ്കരണം കാര്യക്ഷമാക്കാൻ വികേന്ദ്രീകൃത ഉറവിട മാലിന്യസംസ്കരണത്തിന് ഉൗന്നൽ നൽകി 102 തുമ്പൂർമുഴി മോഡൽ ബയോബിൻ സ്ഥാപിക്കും. കോടിമതയിൽ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി യൂനിറ്റ് (എം.ആർ.എഫ്), പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് എന്നിവ സ്ഥാപിക്കാൻ 43.5 ലക്ഷവും വീടുകളിൽ 1000 യൂനിറ്റ് ബക്കറ്റ് കേമ്പാസ്റ്റിന് 10 ലക്ഷവും വെർമി കേമ്പാസ്റ്റിന് 12 ലക്ഷവും ഗാർഹികമാലിന്യ സംസ്കരണത്തിന് 3000 ബയോപോർട്ടുകൾക്ക് 60 ലക്ഷവും 4800 യൂനിറ്റ് റിങ് കേമ്പാസ്റ്റിന് 1.20 കോടിയും നീക്കിവെച്ചു. അജൈവമാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും ഹരിതകർമസേന പ്രവർത്തനം വിപുലമാക്കും. ഇതിന് തൊഴിലുറപ്പ് പദ്ധതിയിൽ പ്രവർത്തനം ഉൗർജിതമാക്കും. വടവാതൂർ മാലിന്യസംസ്കരണ കേന്ദ്രത്തിലെ പഴകിയ മാലിന്യം നീക്കി കുടുംബശ്രീ സൊസൈറ്റി രൂപവത്കരിച്ച് കൃഷിവകുപ്പുമായി ചേർന്ന് ജൈവപച്ചക്കറി ഉൽപാദകേന്ദ്രം ആരംഭിക്കും. കോടിമത പച്ചക്കറി മാർക്കറ്റ് കെട്ടിടത്തി​െൻറ കേടുപാട് തീർത്ത് ചെറുകിട കച്ചവടക്കാർക്ക് വിപണി സാഹചര്യം വർധിപ്പിക്കാൻ 30 ലക്ഷവും കോടിമതയിൽ പൂർത്തിയാക്കിയ അറവുശാലയിൽ ആധുനിക സാേങ്കതിക സംവിധാനമൊരുക്കാൻ 70 ലക്ഷവും നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ശൗചാലയം നിർമിക്കാൻ 42 ലക്ഷവും വകയിരുത്തി. നെൽകൃഷി വിപുലമാക്കുന്നതി​െൻറ ഭാഗമായി നിലവിൽ കൃഷിചെയ്യുന്ന 950 ഹെക്ടർ പാടശേഖരത്തിന് പുറെമ 1200 ഹെക്ടർ ഉൾപ്പെടെ 1050 തരിശുപാടത്ത് കൃഷിയിറക്കും. ഇതിനാവശ്യമായ വിത്തും ഹെക്ടർ ഒന്നിന് 5000 രൂപയും നഗരസഭ നൽകും. പ്രധാന നിർദേശങ്ങൾ ജീവിതശൈലീരോഗങ്ങൾ ചെറുക്കാൻ വനിത ഹെൽത്ത് ക്ലബ് സുരക്ഷയുറപ്പാക്കാൻ നാഗമ്പടം ബസ് സ്റ്റാൻഡിൽ സ്ത്രീകൾക്കായി ഷീ ലോഡ്ജ് മുലയൂട്ടുന്ന അമ്മമാർക്കായി നാഗമ്പടം ബസ് സ്റ്റാൻഡിൽ ഫീഡിങ് റൂം വയോജനങ്ങൾക്കായി സുസ്ഥിര സമ്പൂർണ വയോജനാരോഗ്യ പദ്ധതി വിദ്യാർഥികൾക്കായി ഉപരിപഠന കരിയർ കൗൺസലിങ് പ്രളയവിപത്തുകൾ അതിജീവിക്കാൻ ദുരന്തനിവാരണ സന്നദ്ധസേന സ്ത്രീകളുടെ വരുമാനം വർധിപ്പിക്കാൻ കുടുംബശ്രീ വഴി വിവിധ പദ്ധതികൾ വിവിധയിടങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പൊതുശൗചാലയം ഇല്ലിക്കലിലും കുമാരനല്ലൂരിലും മിനി സ്റ്റേഡിയം കോടിമതയിൽ പുതിയ നഗരസഭ ഒാഫിസ് സമുച്ചയം വടവാതൂർ മാലിന്യസംസ്കരണ കേന്ദ്രത്തിൽ ജൈവപച്ചക്കറി ഉൽപാദന വിപണന കേന്ദ്രം കുടിവെള്ളക്ഷാമം പരിഹരിക്കാൻ പ്രാദേശിക കുടിവെള്ള പദ്ധതികൾ മാലിന്യ സംസ്കരണത്തിന് തുമ്പൂർമുഴി മോഡൽ ബയോബിൻ നാഗമ്പടം ജൂബിലി പാർക്കിൽ കളിയുപകരണങ്ങളും അടിസ്ഥാന സൗകര്യവും വികസിപ്പിക്കും കോടിമത അറവുശാലയിൽ ആധുനിക സാേങ്കതിക സംവിധാനം 1050 ഹെക്ടർ സ്ഥലത്ത് നെൽകൃഷിയിറക്കും നാട്ടകത്ത് പ്രാഥമികാേരാഗ്യ കേന്ദ്രം ഒാരുവെള്ളം തടയാൻ താഴത്തങ്ങാടി ഇടയ്ക്കാട്ടുപള്ളിക്കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജ്
Show Full Article
TAGS:LOCAL NEWS 
Next Story