Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅധഃസ്ഥിതവർഗ സംഘടന...

അധഃസ്ഥിതവർഗ സംഘടന നേതൃസമ്മേളനം

text_fields
bookmark_border
കോട്ടയം: അവർണർക്ക് അധികാരത്തിലും വിഭവങ്ങളിലും പങ്കാളിത്തം ലഭിച്ചാലെ നവോത്ഥാനം അർഥപൂർണമാകൂവെന്ന് സോഷ്യല ിസ്റ്റ് എസ്.സി/എസ്.ടി സ​െൻറർ സംസ്ഥാന പ്രസിഡൻറ് ഐ.കെ. രവീന്ദ്രരാജ് പറഞ്ഞു. സവർണ പൗരോഹിത്യം സൃഷ്ടിച്ച എല്ലാ ദുരാചാരങ്ങളും മാറ്റണം. ഭരണഘടനക്ക് മുകളിലാണ് വിശ്വാസം എന്ന പ്രചാരണം സ്ത്രീ-പുരുഷ സമത്വത്തെ ഇല്ലാതാക്കലും ഭരണഘടനയെ വെല്ലുവിളിക്കലുമാണെന്ന് അദ്ദേഹം പറഞ്ഞു. 32ഒാളം സംഘടനകൾ സംയുക്തമായി കോട്ടയത്ത് നടത്തിയ അധഃസ്ഥിത വർഗ സംഘടന നേതൃസമ്മേളനത്തിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. അഖില കേരള ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത്, ദ്രാവിഡ വർഗ ഐക്യമുന്നണി സംസ്ഥാന ചെയർമാൻ രാജ്മോഹൻ തമ്പുരാൻ, കേരള ചേരമസംഘം സംസ്ഥാന ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സത്യശീലൻ, പട്ടികജാതി -പട്ടികവർഗ ഐക്യമുന്നണി ചെയർമാൻ എൻ. ഗോവിന്ദൻ പാലക്കാട്, ആദിദ്രാവിഡ ദലിത് സംഘം പ്രസിഡൻറ് ജോർജ് െഗ്ലൻ മേരി, സോഷ്യലിസ്റ്റ് എസ്.സി/എസ്.ടി സ​െൻറർ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സുശീലൻ, ഡി.സി.യു.എഫ് ആഭ്യന്തരകാര്യ സെക്രട്ടറി സജൻ സി. മാധവൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story