Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2019 11:31 PM GMT Updated On
date_range 17 Feb 2019 11:31 PM GMTകെ.ജി.ഒ.എ ജില്ല സമ്മേളനം സമാപിച്ചു
text_fieldsbookmark_border
പത്തനംതിട്ട: കേരള ഗസറ്റഡ് ഒാഫിസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) ജില്ല സമ്മേളനം പത്തനംതിട്ട മണ്ണിൽ റീജൻസി ഒാഡിറ്റോറിയത്തിൽ രാജു എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവലിബറൽ നയങ്ങളും ഉൽപാദന സേവന മേഖലകളും എന്ന വിഷയത്തിൽ കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻറ് ഒാമല്ലൂർ ശങ്കരൻ പ്രഭാഷണം നടത്തി. കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ടി.എസ്. രഘുലാൽ, മുൻ ജനറൽ സെക്രട്ടറി എം.കെ. വാസു, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ഡോ. യു. സലിൽ, ബി. ബിനു, എ.എസ്. സുമ, ആർ. രാജേഷ് എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് ഹബീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. ബി.എൻ. ഷാജി സ്വാഗതവും അരുൺ ജി. നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഹബീബ് മുഹമ്മദ് (പ്രസി), ഡോ. എം.ജി. ജാൻകിദാസ്, എം.ജി. പ്രമീള (വൈസ് പ്രസി), പി. സനൽകുമാർ (സെക്ര), ജി. അരുൺ, ഡോ. സുമേഷ് സി. വാസുദേവൻ (ജോ. സെക്ര), വി.എസ്. ബിന്ദു (വനിത കൺ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story