Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2019 11:31 PM GMT Updated On
date_range 15 Feb 2019 11:31 PM GMTമനുഷ്യാവകാശ കമീഷൻ സിറ്റിങ്ങിൽ പരാതികളേറെയും പൊലീസിെനതിരെ
text_fieldsbookmark_border
കോട്ടയം: മനുഷ്യാവകാശ കമീഷൻ സിറ്റിങ്ങിൽ ലഭിച്ച പരാതികളേറെയും പൊലീസിെനതിരെ. പൊലീസ് അപമര്യാദയായി പെരുമാറിയ െന്നും കള്ളക്കേസിൽ കുടുക്കിയെന്നുമുള്ള പരാതികളിൽ ജില്ല പൊലീസ് മേധാവിയോട് വിശദീകരണം തേടി. മനുഷ്യാവകാശ കമീഷൻ ഉത്തരവ് പഞ്ചായത്ത് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോട്ടയം ഗാന്ധിനഗർ മാമ്പള്ളി ദാസ് പരാതി നൽകി. അയൽവാസികൾ അടക്കമുള്ളവരുടെ കക്കൂസ് മാലിന്യത്താൽ കിണർ മലിനമായ സംഭവത്തിൽ സെപ്റ്റിക് ടാങ്ക് അതിരമ്പുഴ പഞ്ചായത്ത് നിർമിച്ചുനൽകണമെന്ന് മനുഷ്യാവകാശ കമീഷൻ ഉത്തരവ് ഇട്ടിരുന്നു. ഇത് നടപ്പാക്കുന്നില്ലെന്നായിരുന്നു പരാതി. ടി.ബിയിൽ നടന്ന സിറ്റിങ്ങിൽ മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കാണ് പരാതികൾ പരിഗണിച്ചത്. 50 പരാതികളിൽ 30 എണ്ണം തീർപ്പാക്കി. 20 എണ്ണത്തിൽ വിശദീകരണം തേടി. പുതിയ രണ്ട് പരാതിയും ലഭിച്ചു. അടുത്തസിറ്റിങ് അടുത്തമാസം14ന് കോട്ടയം ടി.ബിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story