Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രകൃതിവിരുദ്ധ പീഡനം:...

പ്രകൃതിവിരുദ്ധ പീഡനം: കായിക അധ്യാപകൻ അറസ്​റ്റിൽ

text_fields
bookmark_border
തൊടുപുഴ: വിദ്യാർഥികളായ ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കായിക അധ്യാപകനെ തൊടുപുഴ പൊലീസ് അറസ ്റ്റ് ചെയ്തു. കോടിക്കുളം സ്വദേശി സോയിസ് ജോർജിനെയാണ് (28) പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്കൂൾ അധ്യാപകനായ ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തി നാലുവർഷമായി പീഡനത്തിന് ഇരയാക്കിയതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. പീഡനത്തിനിരയായ ഒരു കുട്ടിയുടെ പിതാവ് ചൈൽഡ്ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് വിവരം പുറത്തുവന്നത്. മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കുട്ടികളുടെ ദൃശ്യങ്ങൾ ലഭിച്ചു. ഇയാൾ മോശമായി പെരുമാറിയെന്ന് കുട്ടിയും മൊഴി നൽകി. അടുത്ത നാളുകളിൽ ഏഴ് കുട്ടികളെ പീഡനത്തിന് ഇരയാക്കിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. 13 വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story