Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൂരമാനെ വേട്ടയാടിയ...

കൂരമാനെ വേട്ടയാടിയ നാലംഗ സംഘം പിടിയിൽ നാടൻ തോക്കും കണ്ടെടുത്തു

text_fields
bookmark_border
കുമളി: വനമേഖലയിൽനിന്ന് കൃഷിയിടത്തിലെത്തിയ കൂരമാനെ വേട്ടയാടിയ നാലംഗ സംഘത്തെ തേക്കടിയിലെ വനപാലകർ അറസ്റ്റ് ചെയ ്തു. നെടുങ്കണ്ടം കുഴിത്തൊളു സ്വദേശികളായ കൈയ്യാണിയിൽ ടോമിയെന്ന റോയി ലൂക്കോസ് (52), കളത്തിൽ റോയി തോമസ് (40), കൊച്ചറ ഉള്ളാട്ട് അനിൽ (45), കുമളി വെള്ളാരംകുന്ന് ഡൈമുക്ക് നല്ലാനിക്കൽ ജെയ്മോൻ (38) എന്നിവരാണ് പിടിയിലായത്. രാത്രി പട്രോളിങ്ങിനിടെ തിങ്കളാഴ്ച പുലർച്ച കടുവ സങ്കേതത്തിലെ ഡോഗ് സ്ക്വാഡിലെ ജൂലിയുടെ സഹായത്തോടെയാണ് ബൈക്കിൽ കടത്തുകയായിരുന്ന ഇറച്ചി പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജെയ്മോ​െൻറ വീട്ടിൽനിന്ന് നാടൻ തോക്കും കണ്ടെടുത്തു. പ്രതികളെ ചൊവ്വാഴ്ച പീരുമേട് കോടതിയിൽ ഹാജരാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story