Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാരങ്കുളം-നിർമലപുരം...

മാരങ്കുളം-നിർമലപുരം റോഡ്​ നാടിനു​ സമർപ്പിച്ചു

text_fields
bookmark_border
ചുങ്കപ്പാറ: പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഒരു കോടി നാൽപത്തെട്ട് ലക്ഷം രൂപ മുതൽമുടക്കി പുനരുദ്ധാരണം പൂർത്തിയാക്കി യ മാരങ്കുളം-നിർമലപുരം റോഡ് ഉദ്ഘാടനം ആേൻറാ ആൻറണി എം.പി നിർവഹിച്ചു. ഒമ്പതാം വാർഡിൽ നടപ്പാക്കിയ വിവിധ വികസനപ്രവർത്തനങ്ങളുടെയും വരുംദിവസങ്ങളിൽ ആരംഭിക്കുന്ന വികസനപ്രവർത്തനങ്ങളുടെ പ്രാരംഭ ഉദ്ഘാടനവും നടത്തി. സംസ്ഥാന ഗ്രാമവികസന വകുപ്പ് 18.5 ലക്ഷം രൂപ അനുവദിച്ച് പ്രവൃത്തികൾ പൂർത്തീകരിച്ച മാരങ്കുളം-നിർമലപുരം-നാഗപ്പാറ കുടിവെള്ള പൈപ്പ് ലൈൻ, ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ച് പ്രവൃത്തികൾ പൂർത്തീകരിച്ച ചുങ്കപ്പാറ ലിറ്റിൽ ഫ്ലവർ ദേവാലയം പടിതോട്ടത്തുംകുഴി റോഡി​െൻറയും ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് വിഹിതം (അഞ്ച് ലക്ഷം) രൂപ ഉപയോഗിച്ച് പ്രവൃത്തികൾ പൂർത്തിയാക്കിയ റീത്തുപള്ളിപ്പടി കരിപ്പാൽ കുടിവെള്ള പൈപ്പ് ലൈ​െൻറയും ഉദ്ഘാടനവും വാർഡിൽ സർക്കാർ ഭരണാനുമതി നൽകി ഉടൻ പ്രവൃത്തികൾ ആരംഭിക്കുന്ന മാരങ്കുളം-നിർമലപുരം-നാഗപ്പാറ സ്ട്രീറ്റ് ലൈൻ, തെരുവുവിളക്ക് സ്ഥാപിക്കൽ (മൂന്ന് ലക്ഷം) പ്രസ്തുത റോഡ് അരികിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂച്ചെടി, ഒൗഷധസസ്യങ്ങൾ െവച്ചുപിടിപ്പിക്കുന്നതി​െൻറയും നാഗപ്പാറ റോഡ് നവീകരണത്തിന് (മൂന്ന് ലക്ഷം), റീത്തുപള്ളിപ്പടി-കിടികെട്ടിപ്പാറ-ഹൈസ്കൂൾപടി സ്ട്രീറ്റ് ലൈൻ, തെരുവുവിളക്ക് സ്ഥാപിക്കൽ, റീത്തുപള്ളിപ്പടി-കരിപ്പാൽ റോഡ് നവീകരണം (അഞ്ച് ലക്ഷം എം.പി ഫണ്ട്) ഇവയുടെ പ്രാരംഭ പ്രവർത്തനോദ്ഘാടനവും നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ദേവരാജൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം റെജി തോമസ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് അംഗം ജോസി ഇലഞ്ഞിപ്പുറം, പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുഹമ്മദ് സലീം, സ​െൻറ് ആൻഡ്രൂസ് മാർത്തോമ ചർച്ച് വികാരി ജിജു ജോസഫ്, സ​െൻറ് മേരീസ് കത്തോലിക്ക ദേവാലയ വികാരി ജോസഫ് മാമ്മൂട്ടിൽ, പഞ്ചായത്ത് അംഗങ്ങളായ ടി.എൻ. വിജയൻ, അജി ഇലതോട്ടം, എബിൻ ബാബു, എം.എം. ഖാൻ റാവുത്തർ, കോൺഗ്രസ് എഴുമറ്റൂർ ബ്ലോക്ക് പ്രസിഡൻറ് മനോജ് കുമാർ ചരളേൽ, സാബു മരുതേൻകുന്നേൽ, അനീഷ് ചുങ്കപ്പാറ, അസീസ് റാവുത്തർ പൊടിപ്പാറ, വി.ജെ. വർഗീസ്, എം.എസ്. ഷാജഹാൻ, ജോയി ജോൺ, ഹരികുമാർ, ജമാലുദ്ദീൻ, ഇല്ലിയാസ്, സജി ജാസ്മിൻ, ഗീത സതീശൻ, സുജാത കുട്ടപ്പൻ, ജോസഫ് ജോൺ, എം.കെ.എം. ഹനീഫ, സി.ജെ. ജോസഫ്, പി.എം. പിലിപ്പ്, കെ.ജെ. തോമസ്, ടി.കെ. സുലൈമാൻ, എം.എ. ജമീല ബീവി, കെ.പി. തോമസ്, വർഗീസ് കൊച്ചിലാത്ത്, രാജു ജോർജ്, ജൂബി ഡൊമിനിക്, ഷിബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story