Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജലച്ചായ ചിത്രരചന...

ജലച്ചായ ചിത്രരചന ക്യാമ്പ്​ സമാപിച്ചു

text_fields
bookmark_border
കുമരകം: കേരള ലളിതകല അക്കാദമി കുമരകത്ത് നടത്തിയ ദേശീയ ജലച്ചായ ചിത്രരചന ക്യാമ്പും ഡെമോണ്‍സ്‌ട്രേഷനും സമാപിച്ചു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ജലച്ചായ ചിത്രകലയിൽ പ്രാവീണ്യം നേടിയ കലാകാരന്മാരാണ് പങ്കെടുത്തത്. സമാപന സമ്മേളനത്തിൽ ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചിത്രകാരന്മായ മിലിന്ദ് മുളിൻ, ബിജയ് ബിസ്വാൾ, രാജേഷ് സാവന്ത്, ഗുല്‍ഷന്‍ അചാരി, സഞ്ചയ് ബാനര്‍ജി എന്നിവര്‍ ആദ്യമായാണ് കേരളത്തിൽ ചിത്രരചനക്ക് എത്തുന്നത്. കേരളത്തില്‍നിന്നുള്ള സുനില്‍ ലിനസ് ഡെ, മോപ്പസാങ് വാലത്ത്, ബി.ടി.കെ അശോക്, വീനിഷ് മുദ്രിക എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story