Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപഞ്ചായത്തിനെതിരെ...

പഞ്ചായത്തിനെതിരെ കോടതിയെ സമീപിക്കും

text_fields
bookmark_border
മൂന്നാർ: മൂന്നാറിൽ പഞ്ചായത്തി​െൻറ അനധികൃത നിർമാണത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ. പഴയ മൂന്നാറിൽ റവന്യൂ വകുപ്പി​െൻറ അനുമതിയില്ലാതെ പുഴയോരത്ത് അനധികൃത നിർമാണം നടക്കുന്ന വിവരം ചൂണ്ടിക്കാട്ടി മൂന്നാർ സ്വദേശിയായ എം.വൈ. ഔസേപ്പാണ് സബ് കലക്ടർക്ക് പരാതി നൽകിയത്. നിർത്തിവെക്കൽ നോട്ടീസ് നൽകിയിട്ടും നിർമാണം തുടരുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഹൈകോടതിയെ സമീപിക്കുന്നത്. സർക്കാർ നിലപാടിനെതിരായാണ് ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ പ്രവർത്തിക്കുന്നത്. സബ് കലക്ടറെ ആക്ഷേപിച്ച സാഹചര്യം കോടതിയിൽ നൽകുന്ന പരാതിയിൽ ഉൾപ്പെടുത്തുമെന്നും ഔസേപ്പ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story