Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറീസർവേ ഒാഫിസിൽ...

റീസർവേ ഒാഫിസിൽ തീപിടിത്തം; വൈദ്യുതി മീറ്റർ സ്ഥാപിച്ച ബോക്​സടക്കം കത്തിനശിച്ചു

text_fields
bookmark_border
േകാട്ടയം: കോടിമതയിൽ പ്രവർത്തിക്കുന്ന കോട്ടയം റിസര്‍വേ അസി. ഡയറക്ടറുടെ ഓഫിസില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുട ര്‍ന്ന് തീപിടിത്തം. വൈദ്യുതി മീറ്റര്‍ സ്ഥാപിച്ചിരുന്ന ബോക്‌സിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാവിലെ 11.45നാണ് സംഭവം. അടച്ച ബോക്‌സിനുള്ളില്‍നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ജീവനക്കാര്‍ ഫയര്‍ഫോഴ്‌സിലും കെ.എസ്.ഇ.ബിയിലും വിവരം അറിയിച്ചു. തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. 25,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണവിേധയമാക്കിയത്. പാറക്കൽകടവിൽ തരിശുപാടത്തിന് തീപിടിച്ച് 15 ഏക്കർ കത്തിനശിച്ചു കോട്ടയം: പാറക്കൽകടവിൽ തരിശുപാടത്തിന് തീപിടിച്ച് 15 ഏക്കർ കത്തിനശിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. കനത്ത വേനലിൽ പുല്ലിന് തീപിടിച്ച് പ്രദേശത്തേക്ക് പടരുകയായിരുന്നു. കോട്ടയത്തുനിന്ന് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. കനത്ത കാറ്റും തീപടരുന്നതിന് കാരണമായി. മാങ്ങാനത്ത് രണ്ടേക്കർ പുല്ലിന് തീപിടിച്ചു കോട്ടയം: മാങ്ങാനത്ത് രണ്ടേക്കർ പുല്ലിന് തീപിടിച്ചു. മാങ്ങാനം മന്ദിരം പണിക്കർവീട് അലക്സാണ്ടറുടെ പറമ്പിലാണ് തീപിടിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 3.20നാണ് സംഭവം. കോട്ടയത്തുനിന്ന് അഗ്നിരക്ഷാസേനയുടെ ഒരു യൂനിറ്റെത്തി തീകെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story