കൊട്ടക്കാമ്പൂർ ഭൂമി: രേഖകൾ ഹാജരാക്കാൻ എം.പിക്ക്​ ഒരുമാസം കൂടി സാവകാശം

05:01 AM
11/01/2019
മൂന്നാര്‍: കൊട്ടക്കാമ്പൂരിലെ ത​െൻറ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടിയിൽ ജോയ്‌സ് ജോര്‍ജ് എം.പി നൽകിയ അപ്പീലിൽ തെളിവെടുപ്പിനു ഒരുമാസം കൂടി സാവകാശം. വ്യാഴാഴ്ച ഭൂമിയുടെ യഥാർഥരേഖകൾ നേരിട്ട് ഹാജരാക്കണമെന്ന് ദേവികുളം സബ് കലക്ടർ നൽകിയ നോട്ടീസിൽ എം.പി ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് കോടതി സാവകാശം അനുവദിച്ചത്. പട്ടയം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഒരുമാസത്തിനുള്ളില്‍ ഹിയറിങ് പൂര്‍ത്തിയാക്കി തീർപ്പുകൽപിക്കമെന്ന് ലാൻഡ് റവന്യൂ കമീഷണർ ദേവികുളം സബ് കലക്ടര്‍ രേണുരാജിന് നിർദേശം നല്‍കിയിരുന്നു. ഹിയറിങ്ങിനു ഹാജരാന്‍ ആവശ്യപ്പെട്ട് മുൻ സബ് കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ പലവട്ടം നോട്ടീസ് നല്‍കിയെങ്കിലും എം.പി ഹാജരായിരുന്നില്ല. ഭൂമി പതിച്ചുനൽകിയ സമയത്ത് ഇതിന് അധികാരപ്പെട്ട ഭൂമിപതിവ് കമ്മിറ്റി ചേരുകയോ ശിപാർശ ചെയ്യുകേയാ ഉണ്ടായിട്ടില്ലെന്നും കണ്ടെത്തിയാണ് എം.പിയുടെയും കുടുംബത്തി​െൻറയും 20 ഏക്കർ ഉൾെപ്പടെ 25 ഏക്കർ ഭൂമിയുടെ പട്ടയം സബ് കലക്ടർ റദ്ദാക്കിയത്.
Loading...
COMMENTS