ക്രിമിനൽ ജുഡീഷ്യൽ സ്​റ്റാഫ് അസോസിയേഷൻ സംസ്​ഥാന സമ്മേളനം

05:01 AM
11/01/2019
കോട്ടയം: കേരള ശനി, ഞായർ ദിവസങ്ങളിൽ കോട്ടയം സി.എസ്.ഐ റിട്രീറ്റ് സ​െൻററിൽ നടക്കും. ശനിയാഴ്ച ഉച്ചക്ക് 12ന് സംസ്ഥാന കൗൺസിൽ ഒാൾ ഇന്ത്യ ജുഡീഷ്യൽ എംപ്ലോയീസ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ബി. ലക്ഷ്മി റെഡ്ഡി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ആൻറണി സാവിയോ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ബി. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന സംഘടനാ ചർച്ചയിൽ സി.ആർ. രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. ഞായറാഴ്ച രാവിലെ 10.30ന് ജസ്റ്റിസ് കെ. ഹരിലാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് അശോക് മേനോൻ മുഖ്യാതിഥിയായിരിക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. അഡ്വ.സി.എസ്. അജയൻ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സുരേഷ് കുറുപ്പ്, പി.കെ. ആശ എന്നിവർ പെങ്കടുക്കും. നീതിനിർവഹണ സംവിധാനത്തെ നിയമവകുപ്പി​െൻറ ഭാഗമാക്കണമെന്നും പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ആൻറണി സാവിയോ, ജനറൽ സെക്രട്ടറി ബി. അനിൽകുമാർ, എം.കെ. ബിജു, എസ്. ശ്രീകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Loading...
COMMENTS