Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകത്തോലിക്ക സഭയിൽ...

കത്തോലിക്ക സഭയിൽ അൽമായ പങ്കാളിത്തം സജീവമാക്കും -ലെയ്റ്റി കൗൺസിൽ

text_fields
bookmark_border
കോട്ടയം: കത്തോലിക്ക സഭയുടെ വിവിധ തലങ്ങളിൽ അൽമായ പങ്കാളിത്തം സജീവമാക്കുമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യൻ. തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടക്കുന്ന ദേശീയ ലത്തീൻ കത്തോലിക്ക മെത്രാൻ സംഘത്തി​െൻറ സമ്മേളനത്തിലും കൊച്ചി കാക്കനാട് നടക്കുന്ന സീറോ മലബാർ സഭ സിനഡിലും സീറോ മലങ്കരസഭയുടെ വരുംമാസങ്ങളിൽ ചേരുന്ന വിവിധ കമീഷനുകളുടെ സമ്മേളനത്തിലും ഇക്കാര്യം ചർച്ചചെയ്യും. വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന സഭാംഗങ്ങളെ ഏകോപിപ്പിച്ച് വിവിധ അൽമായ ഫോറങ്ങളും ദേശീയതലത്തിൽ ആരംഭിക്കും. കത്തോലിക്കരായ ജനപ്രതിനിധികളുടെ സമ്മേളനം ഡൽഹിയിൽ ചേരും. ഓരോ രൂപതയിൽനിന്നും 10 പ്രതിനിധികൾ ഉൾപ്പെടെ ഇന്ത്യയിലെ 174 രൂപതകളിൽനിന്നുള്ള അൽമായ പ്രതിനിധികൾക്ക് പ്രത്യേക പരിശീലനം നൽകി നാഷനൽ കാത്തലിക് ലെയ്റ്റി നെറ്റ്്വർക്കിന് തുടക്കം കുറിക്കും. ഇതര ൈക്രസ്തവ സഭകളിലെ അൽമായ സംഘടനകളുടെ ദേശീയതല ഏകോപനവും കൗൺസിൽ ലക്ഷ്യമിടുന്നുണ്ട് സി.ബി.സി.ഐ ലെയ്റ്റി കൗൺസിൽ അംഗങ്ങളുടെയും ലത്തീൻ-സീറോ മലബാർ, സീറോ മലങ്കര റീത്തുകളിലെയും ഇന്ത്യയിലെ 14 റീജ്യനുകളിലെയും ലെയ്റ്റി കൗൺസിൽ സെക്രട്ടറിമാരുടെയും സമ്മേളനം ഫെബ്രുവരിയിൽ കൊച്ചിയിൽ ചേരുമെന്നും സെബാസ്റ്റ്യൻ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story