Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2018 11:32 PM GMT Updated On
date_range 18 Dec 2018 11:32 PM GMTപുണ്യം പൂങ്കാവനം ശുചീകരണ യജ്ഞം എരുമേലിയിൽ
text_fieldsbookmark_border
എരുമേലി: പുണ്യം പൂങ്കാവനം ശുചീകരണ യജ്ഞം എരുമേലി ശ്രീധർമശാസ്ത ക്ഷേത്ര കവാടത്തിൽ ജില്ല പൊലീസ് മേധാവി ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. പൊലീസിെൻറ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ലീഗൽ കമ്മിറ്റി സഹകരണത്തോടെയാണ് ശുചീകരണ യജ്ഞം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റോഷൻ തോമസ് മുഖ്യപ്രഭാഷണം നടത്തി. എരുമേലി സി.ഐ ടി.ഡി. സുനിൽകുമാർ, സ്പെഷൽ ഓഫിസർ റെജി ജേക്കബ്, അസി. സ്പെഷൽ ഓഫിസർ പ്രദീപ്കുമാർ, ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ചന്ദ്രശേഖരൻ, മുജീബ് റഹ്മാൻ, രാധാകൃഷ്ണൻ, എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ മാഹീൻ, ഷെർമൗണ്ട് കോളജ് പ്രിൻസിപ്പൽ മാമൻ സക്കറിയ, അഡ്വക്കറ്റ് അനന്തൻ, പുണ്യം പൂങ്കാവനം കോഒാഡിനേറ്റർ ഷിബു തുടങ്ങിയവർ സംസാരിച്ചു. എരുമേലി ടൗൺ, അമ്പലം, പള്ളി പരിസരങ്ങൾ, കെ.എസ്.ആർ.ടി.സി പരിസരം എന്നിവിടങ്ങളിൽ ശുചീകരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story