Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബ്രാൻഡഡ് സർപ്ലസ്​...

ബ്രാൻഡഡ് സർപ്ലസ്​ പ്രദർശന വസ്​ത്രമേള തുടങ്ങി

text_fields
bookmark_border
ബ്രാൻഡഡ് സർപ്ലസ്​ പ്രദർശന വസ്​ത്രമേള തുടങ്ങി
cancel
കോട്ടയം: ബ്രാൻഡഡ് സർപ്ലസ് പ്രദർശന വസ്ത്രമേള കോട്ടയം അർക്കേഡിയ ഹോട്ടലിൽ ആരംഭിച്ചു. ഷർട്ട്, ടീ ഷർട്ട്, ജീൻസ്, ട്രൗസേഴ്സ് എന്നിവ 80 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാണ്. ബ്രാൻഡഡ് വസ്ത്രങ്ങൾ 250 മുതൽ 1,000 രൂപക്ക് വരെ ലഭിക്കുന്നു. മുൻനിര ബ്രാൻഡുകളായ ലീ കൂപ്പർ, ലീ, ലെവീസ്, വിൽസ്, ജോൺപ്ലെയർ, ബ്ലാക്ക്ബെറി, ലീകാർലോ, കിങ് ആൻഡ് േക്രാസ്, കളർഫുൾ, മികാഡോ, ബൽബേർഡ്, ദേശീഗൂൾ എന്നിവയുടെ അമ്പതിനായിരത്തിൽപരം വസ്ത്രങ്ങളാണ് വിൽപനക്കുള്ളത്. 999 രൂപക്ക് നാല് ഷർട്ട്, അല്ലെങ്കിൽ മൂന്ന് പാൻറ്സ് എന്ന ഓഫറും ലഭ്യമാണ്. കൂടാതെ ലഗിൻസ്, ടീഷർട്ടുകൾ, ഹൂഡഡ് ടീഷർട്ട്, ജീൻസുകൾ, ത്രീഫോർത്ത്, ബർമുഡ, പൈജാമ, ബെഡ്ഷീറ്റ് എന്നിവയും ലഭിക്കും. റെഡിമെയ്ഡ് ഗാർമ​െൻറ്സ് മേഖലയിലെ മാന്ദ്യം മൂലം സ്റ്റോക്കുകൾ വിറ്റഴിക്കാൻ നിർബന്ധിതമായ സാഹചര്യത്തിലാണ് കുറഞ്ഞ വിലയിൽ നൽകുന്നതെന്നാണ് സംഘാടകർ പറയുന്നത്. വനിതകൾക്കായി രാജസ്ഥാനി കുർത്തി, ലെഗിൻസ്, ലേഡീസ് കാപ്രി, നൈറ്റി എന്നിവയുടെ വിപുലമായ ശേഖരമുണ്ട്. രാജസ്ഥാനി പ്രിൻറ്, കോട്ടൺ എംേബ്രായിഡറി, ലോങ് ബാട്ടിക് പ്രിൻറ്, ജയ്പുർ പ്രിൻറ്, അഹ്മദാബാദ് പ്രിൻറ്, കോട്ടൺ പാച്ച്വർക്ക്, ഗോൾഡ് ചെറി ബോർഡർ ലേഡീസ് ടോപ്പുകളും ലഭ്യം. ദിവസേന രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശന-വിൽപന. പ്രവേശനം സൗജന്യം. ഡെബിറ്റ്-െക്രഡിറ്റ് കാർഡ് സൗകര്യമുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story