Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറെയിൽപാത...

റെയിൽപാത ഇരട്ടിപ്പിക്കൽ: മനയ്ക്കപ്പാടം പാലം പൊളിച്ചുനീക്കി

text_fields
bookmark_border
റെയിൽപാത ഇരട്ടിപ്പിക്കൽ: മനയ്ക്കപ്പാടം പാലം പൊളിച്ചുനീക്കി
cancel
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍-അതിരമ്പുഴ റോഡില്‍ മനയ്ക്കപ്പാടത്തുള്ള റെയില്‍വേ അടിപ്പാതയുടെ മുകളിലുള്ള പഴയ പാല ം പൊളിച്ചുനീക്കി. പാത ഇരട്ടിപ്പിക്കലി​െൻറ ഭാഗമായാണ് 1992ല്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് പാലം പൊളിച്ചത്. നിലവില്‍ ഒരു വരി െറയില്‍ പാതയായിരുന്നു ഇവിടെ. റെയില്‍വേ സ്റ്റേഷന്‍ നവീകരണ ഭാഗമായി ഈ ഭാഗത്ത് നാലുവരി റെയില്‍ പാതയാണ് വരേണ്ടത്. പഴയ പാലം പൊളിക്കുന്നതിന് മുന്നോടിയായി രണ്ട് വരിപ്പാതയോടുകൂടിയ പുതിയ പാലം പണിത് െട്രയിന്‍ഗതാഗതം തിരിച്ചുവിട്ടിരുന്നു. വലിയ െക്രയിന്‍ ഉപയോഗിച്ച് സ്ലാബുകള്‍ പൊക്കിമാറ്റിയാണ് പാലം പൊളിച്ചു നീക്കിയത്. പാലം പൊളിക്കുന്നതി​െൻറ ഭാഗമായി രണ്ട് മണിക്കൂറോളം അതിരമ്പുഴ റോഡിലൂടെയുള്ള ഗതാഗതം നീണ്ടൂര്‍ റോഡിലൂടെ തിരിച്ചുവിട്ടു. പൊളിച്ചുനീക്കിയ പാലത്തി​െൻറ തൂണുകള്‍ ഒരാഴ്ചക്കകം നീക്കം ചെയ്യും. അടിപ്പാതയില്‍ വാഹനഗതാഗതം സുഗമമാക്കുന്നതിന് റോഡി​െൻറ വീതി കൂട്ടിയാണ് പുതിയ പാലം പണിയുക. തൂണുകള്‍ പൊളിച്ചുനീക്കുമ്പോള്‍ ഈ വഴിയുള്ള ഗതാഗതം ഒരാഴ്ചയോളം നീണ്ടൂര്‍ റോഡിലൂടെ തിരിച്ചുവിടും. െറയില്‍വേ സ്റ്റേഷനു സമീപം നീണ്ടൂര്‍ റോഡില്‍ പൊളിച്ചുപണിത മേൽപാലത്തി​െൻറ അപ്രോച്ച് റോഡി​െൻറയും പുതിയ റെയില്‍വേ സ്റ്റേഷന്‍ റോഡി​െൻറയും ടാറിങ് അതിനുമുമ്പ് പൂര്‍ത്തീകരിക്കും. മാഞ്ഞൂരില്‍ പൊളിച്ചുനീക്കിയ മേൽപാലത്തിന് പകരം പുതിയ പാലത്തി​െൻറ നിർമാണം പുരോഗമിക്കുന്നു. പാലം നിർമാണത്തി​െൻറ ഭാഗമായ ആദ്യഘട്ടം ഇരുമ്പ് ഗര്‍ഡറുകള്‍ ബുധനാഴ്ച സ്ഥാപിച്ചു. അെഞ്ചണ്ണമാണ് സ്ഥാപിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story