Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 11:31 PM GMT Updated On
date_range 8 Dec 2018 11:31 PM GMTദർശന അന്താരാഷ്ട്ര പുസ്തകമേള ഇന്ന് സമാപിക്കും
text_fieldsbookmark_border
കോട്ടയം: നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35ാമത് ദർശന അന്താരാഷ്ട്ര പുസ്തകമേള ഞായറാഴ്ച സമാപിക്കും. സമ ാപന സമ്മേളനം കെ.എം. മാണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.ജി യൂനിവേഴ്സിറ്റി രജിസ്ട്രാർ എം.ആർ. ഉണ്ണി അധ്യക്ഷത വഹിക്കും. രാവിലെ 10ന് തലയോലപ്പറമ്പ് ബഷീർ അമ്മമലയാളത്തിെൻറ ആഭിമുഖ്യത്തിൽ 50 കവികൾ അവതരിപ്പിക്കുന്ന കവിയരങ്ങ് ബഷീർ സ്മാരക സമിതി സെക്രട്ടറി പി.ജി. ഷാജിമോൻ ഉദ്ഘാടനം ചെയ്യും. കെ.ആർ. സുശീലൻ അധ്യക്ഷത വഹിക്കും. ദർശന പുസ്തകമേളയിലെ ബുക്ക് ഫെയർ അവാർഡ് കെ. സുരേഷ് കുറുപ്പ് എം.എൽ.എ വിതരണം ചെയ്തു. ഫാ. തോമസ് മതിലകത്ത് അധ്യക്ഷത വഹിച്ചു. ജെ.ജി പാലയ്ക്കലോടി, ടോമി കല്ലാനി, ജി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story