സി.സി. ചമ്പക്കരക്ക്​ പുരസ്‌കാരം

05:03 AM
06/12/2018
കറുകച്ചാൽ: കെ. പങ്കജാക്ഷിയമ്മ സ്മാരക കവിത പുരസ്‌കാരം എഴുത്തുകാരൻ സി.സി. ചമ്പക്കരക്ക്. കോട്ടയത്ത് നടന്ന യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പുരസ്‌കാരം നൽകി. ചമ്പക്കര ശ്രീരംഗം പബ്ലിക് ലൈബ്രറി, ശ്രീനാരായണ സാസ്‌കാരികവേദി ഉപാധ്യക്ഷനുമാണ്. നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്് കറുകച്ചാൽ: നിയന്ത്രണംവിട്ട ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് യുവാവിന് ഗുരുതര പരിക്കേറ്റു. ചമ്പക്കര തലയകുളം അഖിലി​െൻറ (27) തലക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ വാഴൂർ റോഡിൽ പന്ത്രണ്ടാംമൈലിനും കോക്കുന്നേപ്പടിക്കും ഇടയിലായിരുന്നു അപകടം. തോട്ടയ്ക്കാട്ടുനിന്ന് പൊൻകുന്നത്തെ ബന്ധുവീട്ടിലേക്ക് പേകുമ്പോൾ ബൈക്കി​െൻറ നിയന്ത്രണം നഷ്ടപെട്ട് റോഡിൽ തെന്നി മറിയുകയായിരുന്നു. പരിക്കേറ്റ് റോഡിൽ കിടന്ന അഖിലിനെ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Loading...
COMMENTS