കഞ്ചാവുമായി യുവാക്കൾ പിടിയിൽ

05:03 AM
06/12/2018
കോട്ടയം: കഞ്ചാവുമായി ബൈക്കിൽ സഞ്ചരിച്ച മൂന്ന് യുവാക്കളെ കുമരകം പൊലീസ് പിടികൂടി. തിരുവാർപ്പ് കുറയംകേരിച്ചിറ അഖിൽ (19), ചെങ്ങളം വായനശാല പട്ടത്താനം സചിൻ (19), കുമരകം പൂവത്തുശ്ശേരി സഞ്ജയ് (അച്ചു -19) എന്നിവരാണ് പിടിയിലായത്. തിരുവാർപ്പ് പരുത്തിയകം പാലത്തിന് സമീപത്തുനിന്ന് ബുധനാഴ്ച വൈകീട്ട് 4.30ന് ഒരു ബൈക്കിൽ മൂന്ന് യുവാക്കൾ യാത്ര ചെയ്തത് ശ്രദ്ധയിൽപെട്ട് പിന്തുടർന്ന പൊലീസ് മുമ്പും കഞ്ചാവ് കേസിൽ പ്രതിയായ സചിനെ തിരിച്ചിറിഞ്ഞ് പിടികൂടുകയായിരുന്നു. പൊലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ പ്രതികൾ സമീപത്തെ തോട്ടിലേക്ക് കഞ്ചാവ് പൊതികൾ വലിച്ചെറിഞ്ഞു. തോട്ടിൽനിന്ന് എട്ടുഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു.
Loading...
COMMENTS