തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിസമയം കുറക്കണം

05:02 AM
06/12/2018
എരുമേലി: തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിസമയം രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവരെയാക്കണമെന്ന് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ല പ്രസിഡൻറ് വി.പി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഷക്കീല നസീർ അധ്യക്ഷത വഹിച്ചു. ജയിംസ് പി. സൈമൺ പ്രവർത്ത റിപ്പോർട്ട് അവതരിപ്പിച്ചു. തങ്കമ്മ ജോർജുകുട്ടി, അജിത രതീഷ്, പി.കെ. ബാബു, വി.ഐ. അജി, ബിന്ദു പൂവേലി, സി. ശശി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സുഭദ്ര പീതാംബരൻ (പ്രസി), ഷക്കീല നസീർ, അജിത രതീഷ് (വൈസ് പ്രസി), ജയിംസ് പി. സൈമൺ (സെക്ര), വി.ഐ. അജി, ഓമന ബാബു (ജോ. സെക്ര), ടി.പി. തൊമ്മി (ട്രഷ).
Loading...
COMMENTS