കാഴ്ചയില്ലാത്ത വിദ്യാര്‍ഥിയെ​ മർദിച്ചതായി പരാതി

05:02 AM
06/12/2018
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ഐ.ടി.ഐയിലെ അന്ധവിദ്യാര്‍ഥിയെ എസ്.എഫ്.െഎ പ്രവർത്തകർ മർദിച്ചതായി പരാതി. ഒന്നാംവര്‍ഷ പ്ലംബര്‍ വിദ്യാര്‍ഥി വിഷ്ണുവിനാണ് മർദനമേറ്റത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 60 ശതമാനം കാഴ്ചയില്ലാത്തയാളാണ് വിഷ്ണു. കമ്പിവടി, ഹോക്കി സ്റ്റിക്, ഇടിക്കട്ട എന്നീ മാരകായുധങ്ങളുമായി എസ്.എഫ്.െഎ പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് എ.ബി.വി.പി ജില്ല പ്രസിഡൻറ് കെ.എന്‍. ഹരികൃഷ്ണന്‍ ആരോപിച്ചു. അക്രമികളെ സഹായിക്കുന്ന സമീപനമാണ് പൊലീസി​െൻറയും പ്രിന്‍സിപ്പലി​െൻറയും ഭാഗത്തുനിന്നുണ്ടാകുന്നതെന്നും എ.ബി.വി.പി ആരോപിച്ചു.
Loading...
COMMENTS