ജങ്ക് ഫുഡ് വ്യാപനത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണരണം -ഡോ. എസ്. സോമനാഥ്

05:02 AM
06/12/2018
കോട്ടയം: കുട്ടികളിലും യുവാക്കളിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന ജങ്ക് ഫുഡ് ഉപയോഗം നിയന്ത്രിക്കാന്‍ സമൂഹ മനഃസാക്ഷി ഉണരണമെന്ന് വിക്രം സാരാഭായി സ്‌േപസ് സ​െൻറര്‍ ഡയറക്ടര്‍ ഡോ. എസ്. സോമനാഥ്. ജങ്ക് ഫുഡുകളുടെ അമിത ഉപയോഗത്തിനെതിരെ സംസ്ഥാന ബാലാവാകാശ കമീഷ​െൻറ നിര്‍ദേശപ്രകാരം സ്‌കൂളുകളില്‍ തുടങ്ങുന്ന ഫുഡ്‌സേഫ്റ്റി ക്ലബുകളുടെ ഉദ്ഘാടനം ഭരണങ്ങാനം അല്‍ഫോന്‍സ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജങ്ക് ഫുഡുകള്‍ക്കെതിരെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ഏജന്‍സികളുടെ പഠന മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത് ഭാവിതലമുറയോട് ചെയ്യുന്ന ക്രൂരതയാണ്. മലയാളിയുടെ ജീവിതചുറ്റുപാടുകള്‍ക്ക് അനുസരിച്ച ഭക്ഷണരീതികൾ യുവതലമുറയെ ശീലിപ്പിക്കാൻ ഭരണകൂടങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ജങ്ക് ഫുഡുകളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളില്‍ ബോധവത്കരണം ലക്ഷ്യമിട്ട് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മീഡിയ റിസര്‍ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന കാമ്പയി​െൻറ ലോഗോ ഡോ. എസ്. സോമനാഥ് പ്രകാശനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആന്‍സല്‍ മരിയ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻറ് ജോസ് പാറേക്കാട്, ഫൗണ്ടേഷന്‍ ഭാരവാഹികളായ ആർ. അജിരാജകുമാര്‍, പ്രീത് തോമസ് തുരുത്തിപ്പള്ളി എന്നിവർ പെങ്കടുത്തു.
Loading...
COMMENTS