Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2018 5:02 AM GMT Updated On
date_range 22 Oct 2018 5:02 AM GMTകങ്ങഴ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം
text_fieldsbookmark_border
കറുകച്ചാൽ: കങ്ങഴ സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേതൃത്വം നൽകിയ ഐക്യജനാധിപത്യ മുന്നണിക്ക് വിജയം. മൂന്ന് പാനലുകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. യു.ഡി.എഫ് നേതൃത്വം നൽകിയ ഐക്യജനാധിപത്യ മുന്നണി, എൽ.ഡി.എഫിെൻറ ഇടതുപക്ഷ ജനാധിപത്യ മുന്നണി, ബി.ജെ.പി നേതൃത്വം നൽകിയ ഗ്രാമീണ സഹകരണ മുന്നണി എന്നിങ്ങനെയായിരുന്നു പാനലുകൾ. 14 അംഗ ഭരണസമിതിയിലെ ഒമ്പത് സീറ്റും ഐക്യജനാധിപത്യ മുന്നണിക്കും നാല് സീറ്റ് ഇടതുപക്ഷത്തിനും ഒരു സീറ്റ് ഗ്രാമീണ സഹകരണ മുന്നണിക്കും ലഭിച്ചു. ബാങ്ക് പ്രസിഡൻറായി ഐക്യജനാധിപത്യ മുന്നണിയിലെ സുരേഷ് ഇലഞ്ഞിപ്പുറത്തെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story