Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുസ്​ലിംലീഗ്,...

മുസ്​ലിംലീഗ്, യൂത്ത്​ലീഗ്​ സംയുക്ത യോഗം

text_fields
bookmark_border
മുസ്​ലിംലീഗ്, യൂത്ത്​ലീഗ്​ സംയുക്ത യോഗം
cancel
കോട്ടയം: 'വർഗീയമുക്ത ഭാരതം, അക്രമരഹിത കേരളം' മുദ്രാവാക്യവുമായി യൂത്ത്ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രക്ക് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകാൻ മുസ്ലിം ലീഗ് തീരുമാനിച്ചു. ജില്ല ഭാരവാഹികൾ, നിയോജക മണ്ഡലം പ്രസിഡൻറ്, ജനറൽ സെക്രട്ടറിമാർ, യൂത്ത്ലീഗ് ജില്ല ഭാരവാഹികൾ, നിയോജകമണ്ഡലം പ്രസിഡൻറ്, ജനറൽ സെക്രട്ടറിമാർ എന്നിവരുടെ സംയുക്ത യോഗം മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് അസീസ് ബഡായിയിൽ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി റഫീഖ് മണിമല മുഖ്യപ്രഭാഷണം നടത്തി. യുവജന യാത്ര സംബന്ധിച്ച് യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി സിയാദ് അടിമാലി വിശദീകരിച്ചു. യൂത്ത്ലീഗ് ജില്ല പ്രസിഡൻറ് കെ.എ. മാഹിൻ അധ്യക്ഷതവഹിച്ചു. യൂത്ത്ലീഗ് ജില്ല ജനറൽ സെക്രട്ടറി അജി കൊറ്റമ്പടം, മുസ്ലിംലീഗ് ഭാരവാഹികളായ പി.എം. സലിം, ഹാജി കെ.എ. മുഹമ്മദ് അഷ്റഫ്, കുഞ്ഞുമോൻ കെ.മേത്തർ, പി.എസ്. ബഷീർ, പി.കെ. അബ്ദുസ്സമദ്, കെ.എൻ. മുഹമ്മദ് സിയ, സി.പി. ബാസിത്, അബ്ദുൽ മജീദ്, നിഷാദ് അഞ്ചനാട്ട്, ഷാജി തട്ടാപറമ്പിൽ, പി.എ. ലത്തീഫ്, സാബു മുല്ലശ്ശേരി, ബഷീർ പുത്തൻപുര, റഷീദ് അരമല, ഫാറൂഖ് പാലപ്പറമ്പിൽ, എ.എ. ലത്തീഫ്, പി.എഫ്. ഷഫീക്, അനസ് കണ്ടതിൽ, ഷമീർ വളയംകണ്ടം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story