Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2018 5:01 AM GMT Updated On
date_range 18 Oct 2018 5:01 AM GMTകായിക പരിശീലനത്തിന് സംഭാവന നല്കി
text_fieldsbookmark_border
ചങ്ങനാശ്ശേരി: കായികപ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിനായി വേള്‍ഡ് മലയാളി കൗണ്‍സില്‍ സാമ്പത്തികസഹായം നല്കി. കായിക അധ്യാപകനും പുരസ്കാര ജേതാവുമായ ദ്രോണാചാര്യ കെ.പി. തോമസ് മാഷ് ഡയറക്ടറായ വണ്ണപ്പുറം വേള്‍ഡ് മലയാളി സ്പോര്‍ട്സ് അക്കാദമിയിലെ കുട്ടികളുടെ കായികപരിശീലനത്തിനാണ് 1,25,000 രൂപ കൗണ്‍സില്‍ സംഭാവനയായി നല്‍കിയത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ ചങ്ങനാശ്ശേരി ചാപ്റ്ററിെൻറ നേതൃത്വത്തില്‍ ഗ്ലോബല്‍ വൈസ് പ്രസിഡൻറ് എസ്.കെ. ചെറിയാന് തുക തോമസ് മാഷിന് കൈമാറി. വൈസ് പ്രസിഡൻറ് സ്കറിയ ആൻറണി വലിയപറമ്പില്‍ അധ്യക്ഷതവഹിച്ചു. കായികാധ്യാപകരായ രാജാസ് തോമസ്, പി.ആർ. രാജേഷ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story