Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2018 5:01 AM GMT Updated On
date_range 17 Oct 2018 5:01 AM GMTചാത്തനാട്ട് തോട്ടിൽ തടയണ നിർമാണം ആരംഭിച്ചു
text_fieldsbookmark_border
കറുകച്ചാൽ: നെടുംകുന്നത്ത് നടപ്പാക്കുന്ന ഭൂജലസംരക്ഷണ പദ്ധതിയുടെ രണ്ടാംഘട്ട നിർമാണം ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി ഒന്ന്, രണ്ട് വാർഡുകളിലെ ചാത്തനാട്ട് തോടിെൻറ കല്ലേലി ഭാഗത്താണ് ചിറ നിർമാണം ആരംഭിച്ചത്. 49 ലക്ഷം ചെലവഴിച്ച് 15 വാർഡുകളിലെ തോടുകളിൽ 13 ചിറകളാണ് പഞ്ചായത്ത് നിർമിക്കുന്നത്. പദ്ധതികൾ പൂർത്തിയാക്കുന്നതോടെ പ്രദേശത്തെ കിണറുകളിലും ജലസ്രോതസ്സുകളിലെയും ജലനിരപ്പ് ഉയരും. ഇതോടെ ജലക്ഷാമത്തിന് ശാശ്വത പരിഹാരം കണാൻ കഴിയുമെന്നാണ് പഞ്ചായത്തിെൻറ വിലയിരുത്തൽ. മൂന്നുലക്ഷം രൂപക്കാണ് ചാത്തനാട്ടുതോട്ടിലെ ചിറയുടെ നിർമാണം. ഇത് പ്രദേശത്തെ 75 കിണറുകളിൽ ജലനിരപ്പ് ഉയർത്താൻ സഹായകമാകും. ചാത്തനാട്ട് പദ്ധതിക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസഫ് ദേവസ്യ തറക്കല്ലിട്ടു. വാർഡ് അംഗം ജോ ജോസഫിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രോജക്ട് കമീഷണർ എം.എ. അനൂപ്, എൽ.ജെ. ജോസഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story