Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദക്ഷിണേന്ത്യയിൽ...

ദക്ഷിണേന്ത്യയിൽ പോകുന്നതിനേക്കാൾ ഭേദം പാകിസ്​താൻ സന്ദർശനം -വിവാദ പ്രസ്​താവനയുമായി നവജ്യോത്​ സിദ്ദു

text_fields
bookmark_border
കസോൽ (ഹിമാചൽപ്രദേശ്): ദക്ഷിണേന്ത്യയിൽ പോകുന്നതിനേക്കാൾ ഭേദം പാകിസ്താൻ സന്ദർശിക്കുന്നതാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്ററും പഞ്ചാബിലെ മന്ത്രിയുമായ നവജ്യോത് സിദ്ദു. രണ്ടു മാസം മുമ്പ് പാക് സന്ദർശനത്തിനിടെ അവിടത്തെ പട്ടാളമേധാവി ജനറൽ ഖമർ ജാവേദ് ബജ്വയെ ആലിംഗനം ചെയ്ത് വിവാദത്തിൽെപട്ട സിദ്ദുവി​െൻറ പുതിയ പ്രസ്താവനയും വിവാദത്തിന് തിരികൊളുത്തി. ''ഞാൻ തമിഴ്നാട്ടിലേക്ക് പോയാൽ എനിക്ക് ഭാഷയറിയില്ല. അവിടത്തെ ഭക്ഷണം എനിക്കിഷ്ടമല്ല. സംസ്കാരമാണെങ്കിൽ തീർത്തും വ്യത്യസ്തമാണ്. എന്നാൽ, പാകിസ്താനിലേക്ക് പോയാൽ ഒരു ബുദ്ധിമുട്ടും അനുഭവപ്പെടില്ല. ഭാഷയും മാറ്റമില്ല'' -കസോലിൽ സാഹിത്യോത്സവത്തിൽ സിദ്ദു പറഞ്ഞു. പാക് പ്രധാനമന്ത്രി ഇംറാൻ ഖാ​െൻറ സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിച്ചപ്പോഴാണ് സിദ്ദു പട്ടാളമേധാവിയെ ആശ്ലേഷിച്ചത്. അതിനെതിരെ കടുത്ത പ്രതിഷേധവുമായി ബി.െജ.പിയാണ് രംഗത്തുവന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story